എന്തിനാണ് ഒരു റൂമിൽ രാത്രി മുഴുവൻ ഒന്നിച്ച് താമസിച്ചത്: നടി പവിത്രയ്‌ക്കെതിരെ നരേഷിന്റെ ഭാര്യ

pavithra-lokesh
പവിത്ര ലോകേഷ്, രമ്യ രഘുപതി
SHARE

തെലുങ്ക് നടി പവിത്ര ലോകേഷിനെതിരെ നടൻ നരേഷിന്റെ മൂന്നാംഭാര്യ രമ്യ രഘുപതി. പവിത്ര പറയുന്നത് പച്ചക്കള്ളമാണെന്നും സുഹൃത്തുക്കളാണെങ്കില്‍ എന്തിനാണ് രാത്രി മുഴുവൻ ഹോട്ടൽ റൂമിൽ ഒന്നിച്ച് കഴിഞ്ഞതെന്നും രമ്യ ചോദിക്കുന്നു. നരേഷ് തന്റെ സുഹൃത്ത് മാത്രമാണെന്നും ഇരുവരും തമ്മിൽ മറ്റു ബന്ധമൊന്നുമില്ലെന്നും പവിത്ര ലോകേഷ് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.  എന്നാൽ മൈസൂരിലെ ഒരു ഹോട്ടലിൽ ഒന്നിച്ചു താമസിച്ച പവിത്രയെയും നരേഷിനെയും രമ്യ കയ്യോടെ പിടികൂടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

‘‘ഇവർ രണ്ടുപേരും ഒരുമിച്ചാണ് ഹോട്ടലില്‍ തങ്ങുന്നതെന്ന വിവരം എനിക്ക് ലഭിച്ചിരുന്നു. വൈകിട്ടാണ് ഞാൻ ഹോട്ടലില്‍ എത്തിയത്. എന്റെ ആകുലതകൾ മനസിൽവച്ച് രാത്രി മുഴുവൻ പുറത്തിരുന്നു. കാരണം രാത്രി ബഹളംവച്ച് ഇതൊരു വലിയ പ്രശ്നമാക്കാൻ എനിക്ക് ഉദ്ദേശ്യം ഇല്ലായിരുന്നു. എന്നാൽ നരേഷ് ചെയ്തതാകട്ടെ എന്നെ മറ്റുളളവരുടെ മുന്നിൽവച്ച് കളിയാക്കാനാണ് ശ്രമിച്ചത്. അയാൾക്ക് സ്വന്തം തെറ്റ് മറയ്ക്കാൻ പറ്റാത്തതുകൊണ്ടാണ് അങ്ങനെ പെരുമാറിയത്.

പവിത്ര തന്റെ അടുത്ത സുഹൃത്ത് ആണെന്നാണ് നരേഷിന്റെ വാദം. അങ്ങനെയെങ്കിൽ എന്തിനാണ് ഒരു റൂമിൽ രാത്രി മുഴുവൻ ഒന്നിച്ച് താമസിക്കുന്നത്. എന്റെ മകന്റെ ഭാവിയിൽ ആശങ്കയുണ്ട്. ഞാനൊരു നല്ല കുടുംബത്തിൽ നിന്നും വന്ന സ്ത്രീയാണ്. എന്റെ ഭർത്താവിൽ നിന്നും അകന്നു കഴിയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.’’–രമ്യ മാധ്യമങ്ങളോട് പറഞ്ഞു.

രമ്യയെ വിവാഹമോചനം ചെയ്തുവെന്ന് നരേഷ് പറയുമ്പോൾ നിയമപരമായി തങ്ങൾ ഇപ്പോഴും ദമ്പതികളാണെന്നാണ് രമ്യ അവകാശപ്പെടുന്നത്. പവിത്രയെ നരേഷ് വിവാഹം ചെയ്താൽ അതിനു നിയമസാധുതയുണ്ടാകില്ലെന്നും രമ്യ ആരോപിക്കുന്നു. 

pavithra-lokesh-1
പവിത്ര ലോകേഷിനൊപ്പം നരേഷ്

പവിത്ര ലോകേഷും നരേഷും തമ്മിലുള്ള വിവാഹം കഴിഞ്ഞു എന്ന വാർത്തയാണ് വിവാദങ്ങൾക്ക് തുടക്കം. എന്നാൽ വിവാഹ വാർത്ത തെറ്റാണെന്ന പ്രസ്താവനയുമായി നരേഷ് രംഗത്തെത്തി. തന്റെ മൂന്നാം ഭാര്യയായ രമ്യ രഘുപതിയിൽ നിന്ന് താൻ വിവാഹമോചനം നേടാനുള്ള നോട്ടീസ് അയച്ചെന്നും അതിനെത്തുടർന്നുണ്ടായ സ്പർദ്ധ മൂലം, രമ്യ പ്രചരിപ്പിക്കുന്ന നുണകളാണിത് എന്നാണ് നരേഷ് പ്രതികരിച്ചത്.  

നരേഷും താനും സുഹൃത്തുക്കൾ മാത്രമാണെന്ന് പവിത്രയും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇവർ പറഞ്ഞത് പച്ചക്കള്ളമാണെന്നായിരുന്നു രമ്യയുടെ ആരോപണം. മൈസൂരിലെ ഒരു ഹോട്ടലിൽ ഒന്നിച്ചു താമസിച്ച പവിത്രയെയും നരേഷിനെയും രമ്യ പിന്തുടർന്ന് കയ്യോടെ  പിടിച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തിക്കുകയായിരുന്നു.  രമ്യ പവിത്രയെ സ്വന്തം ചെരുപ്പൂരി അടിക്കാൻ ശ്രമിക്കുകയും ചെയ്തു.  എന്നാൽ തന്നെ പിന്തുടർന്ന് വന്ന ഭാര്യയെ നരേഷ് പരിഹസിക്കുകയാണ് ഉണ്ടായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS