ADVERTISEMENT

ബോളിവുഡ് താരം ആലിയ ഭട്ട് ആദ്യമായി നിര്‍മിക്കുന്ന ചിത്രം 'ഡാര്‍ലിങ്സ്' ടീസർ എത്തി. ആലിയ ഭട്ടിനൊപ്പം റോഷന്‍ മാത്യു, ഷിഫാലി ഷാ, വിജയ് വര്‍മ്മ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ചിത്രം ഓഗസ്റ്റ് അഞ്ചിന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് റിലീസ് ചെയ്യും.  

 

ഡാര്‍ക്ക് കോമഡി വിഭാഗത്തിൽപെടുന്ന ചിത്രം അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നത്. ഷിഫാലി ഷായാണ് ആലിയ ഭട്ടിന്റെ അമ്മയായി എത്തുന്നത്. ജസ്മീത്ത് കെ. റീനാണ് ചിത്രത്തിന്റെ സംവിധാനം.ആലിയ ഭട്ടിന്റെ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്‌ഷന്‍സും ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിശാല്‍ ഭരദ്വാജാണ് സംഗീത സംവിധാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com