75-ാമത് ലൊകാർണോ ചലച്ചിത്രമേളയിൽ പ്രധാന മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാള ചിത്രമായി കുഞ്ചാക്കോ ബോബൻ നായകനാകുന്ന അറിയിപ്പ്. 75 വർഷം മുമ്പ് ആരംഭിച്ച മേളയുടെ പ്രധാന മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമാണ് അറിയിപ്പ്. മേള ഓഗസ്റ്റ് മൂന്നിന് ആരംഭിക്കും. 17 വർഷത്തിനു ശേഷം പ്രധാന മത്സര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

75-ാമത് ലൊകാർണോ ചലച്ചിത്രമേളയിൽ പ്രധാന മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാള ചിത്രമായി കുഞ്ചാക്കോ ബോബൻ നായകനാകുന്ന അറിയിപ്പ്. 75 വർഷം മുമ്പ് ആരംഭിച്ച മേളയുടെ പ്രധാന മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമാണ് അറിയിപ്പ്. മേള ഓഗസ്റ്റ് മൂന്നിന് ആരംഭിക്കും. 17 വർഷത്തിനു ശേഷം പ്രധാന മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന ബഹുമതിയും അറിയിപ്പിന് സ്വന്തം.

കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണൻ ആണ് സിനിമയുടെ രചനയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. നോയിഡയിലെ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ, ദുരിതമനുഭവിക്കുന്ന മലയാളി ദമ്പതികൾ മെച്ചപ്പെട്ട ജീവിതത്തിനായി രാജ്യത്തിനു പുറത്തേക്ക് കുടിയേറാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്. ദമ്പതികൾ ജോലി ചെയ്യുന്ന ഫാക്ടറിയിലെ സഹപ്രവർത്തകർക്കിടയിൽ ഒരു വ്യാജ വിഡിയോ ക്ലിപ്പ് പ്രചരിക്കുന്നു. ഇത് അവരുടെ ബന്ധത്തിൽ വൈകാരികമായ ഉലച്ചിലുണ്ടാക്കുന്നു. കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ ലവ്‌ലീൻ മിശ്ര, ഡാനിഷ് ഹുസൈൻ, ഫൈസൽ മാലിക്, കണ്ണൻ അരുണാചലം തുടങ്ങിയ പ്രശസ്ത നാടക-ചലച്ചിത്ര താരങ്ങളും അണിനിരക്കുന്നുണ്ട്.

ADVERTISEMENT

‘‘ഇങ്ങനെയൊരു ചലച്ചിത്ര മേളയുടെ രാജ്യാന്തര മത്സര വിഭാഗത്തിലേക്ക് 'അറിയിപ്പ്' തിരഞ്ഞെടുക്കപ്പെട്ടത് ശരിക്കും അഭിമാനകരമാണ്. വളരെ സത്യസന്ധതയോടെയാണ് ഞാനീ ചിത്രം നെയ്തെടുത്തിരിക്കുന്നത് അതിന് പ്രതിഫലം ലഭിച്ചതിൽ സന്തോഷവും നന്ദിയുമുണ്ട്’’.–മഹേഷ് നാരായണൻ പ്രതികരിച്ചു.

തന്റെ മുത്തച്ഛനും പിതാവും ചേർന്ന് സ്ഥാപിച്ച ഉദയ പിക്ചേഴ്സ് എന്ന കുടുംബ ചലച്ചിത്ര നിർമാണക്കമ്പനി 75 വർഷം പൂർത്തിയാക്കുന്ന വേളയിൽത്തന്നെ ഈ ചിത്രത്തിന് ഇത്തരത്തിലൊരു ബഹുമതി കിട്ടിയതിൽ ഏറെ സന്തോഷമുണ്ടെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ‘‘ഇത് എനിക്കും ഒരു വ്യക്തിപരമായ ബഹുമതിയാണ്, വർഷങ്ങളോളം മികച്ച മലയാളം സിനിമകൾ നിർമിച്ച പാരമ്പര്യമുള്ള എന്റെ മുത്തച്ഛനും അച്ഛനുമുള്ള സമർപ്പണം കൂടിയാണ് ഈ ബഹുമതി. ഇത്രയും മനോഹരമായ ഒരു ചിത്രത്തിന്റെ ഭാഗമായതിന് എന്റെ പ്രിയ സുഹൃത്തും എഴുത്തുകാരനും സഹനിർമാതാവും സംവിധായകനുമായ മഹേഷ് നാരായണൻ, സഹനിർമ്മാതാവ് ഷെബിൻ ബക്കർ എന്നിവരോടും "അറിയിപ്പ്" സിനിമയുടെ മുഴുവൻ ടീമിനോടും ഞാൻ നന്ദിയുള്ളവനാണ്. ഇതൊരു അവിസ്മരണീയമായ യാത്രയായിരുന്നു.’’ കുഞ്ചാക്കോ പറയുന്നു.

ADVERTISEMENT

ഋതുപർണഘോഷിന്റെ 'അന്തർമഹൽ' എന്ന ബംഗാളി ചലച്ചിത്രമാണ് ഇതിനു മുൻപ് ലൊകാർണോ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2005-ലായിരുന്നു അന്തർമഹൽ പ്രദർശിപ്പിച്ചത്. 2011 ൽ അടൂർ ഗോപാലകൃഷ്ണന്റെ 'നിഴൽക്കൂത്ത്' ആയിരുന്നു ലൊകാർണോയിൽ അവസാനമായി പ്രദർശിപ്പിച്ച മലയാളം സിനിമ.