ADVERTISEMENT

നടൻ സൗബിൻ ഷാഹിറിനെ ചീത്ത വിളിക്കുന്ന തരത്തിൽ തന്റെ പേരിൽ പ്രചരിക്കുന്ന ഫെയ്സ്ബുക് സ്ക്രീൻഷോട്ട് വ്യാജമെന്ന് സംവിധായകൻ ഒമർ ലുലു. തന്റെ അറിവില്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ആരെങ്കിലും ഹാക്ക് ചെയ്തതാണോ എന്നറിയില്ലെന്നും ഒമര്‍ ലുലു പറഞ്ഞു. ഈ സംഭവത്തിൽ സൗബിനും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കും വിഷമമുണ്ടായതായി അറിഞ്ഞുവെന്നും അതില്‍ അങ്ങേയറ്റം ഖേദം രേഖപ്പെടുത്തുന്നുവെന്നും ഒമർ വ്യക്തമാക്കി.

 

ഒമർ ലുലുവിന്റെ വാക്കുകൾ:

 

പ്രിയപ്പെട്ടവരെ , എന്റെ പേരിലുള്ള ഫെയ്സ്ബുക്ക് പേജിലൂടെ സംവിധായകനും നടനുമായ സൗബിൻ ഷാഹിറിനെ അപകീർത്തിപ്പെടുത്തുന്ന വിധം പോസ്റ്റ്‌ ചെയ്തതിന്റെ സ്ക്രീൻഷോട്ട് പരക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പേജുകൾ കൈകാര്യം ചെയ്യുന്ന അഡ്മിൻമാരെ വിളിച്ചപ്പോൾ അവർക്കും ഇതിനെ പറ്റി ഒരു അറിവുമില്ല എന്നാണ് അറിഞ്ഞത്. ഇനി എന്റെ അക്കൗണ്ട് എതെങ്കിലും ഹാക്കേർസ് ഹാക്ക് ചെയ്തോ എന്നും എനിക്ക് അറിയില്ല. സൗബിൻ ഷാഹിറിനും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും വിഷമമുണ്ടായത് അറിഞ്ഞു. അതിൽ ഞാനും അങ്ങേയറ്റം ഖേദം രേഖപ്പെടുത്തുന്നു. ഇത് സംബന്ധിച്ചുണ്ടായ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു.

 

സ്നേഹത്തോടെ , ഒമർ ലുലു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com