ADVERTISEMENT

ഒരു വർഷത്തിനിടെ കേരളത്തിൽ റോഡപകടത്തിൽ മരിച്ചത് 1000 കാൽനട യാത്രക്കാർ എന്ന വാർത്തയിൽ ആശങ്ക പ്രകടിപ്പിച്ച് നടൻ ബിജു മേനോൻ. ‘‘ഇതൊരു ചെറിയ വാർത്തയാണോ?’’ എന്നായിരുന്നു പത്രത്തിൽ വന്ന വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ച് അദ്ദേഹം കുറിച്ചത്. ബിജു മേനോന്റെ പോസ്റ്റിനു താഴെ നിരവധിേപർ പ്രതികരണവുമായി എത്തി. ഇനിയെങ്കിലും അധികാരികൾ കണ്ണുതുറക്കണമെന്നും വിഷയത്തിൽ സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണെന്നുമാണ് കൂടുതൽ ആളുകളും അഭിപ്രായപ്പെട്ടത്. 

 

വാർത്തയുടെ പൂർണരൂപം ചുവടെ:

 

കഴിഞ്ഞ ഒരു വർഷം സംസ്ഥാനത്തു റോഡപകടത്തിൽ മരിച്ചത് 1000 കാൽനട യാത്രക്കാർ. 2021 ജൂൺ 20 മുതൽ 2022 ജൂൺ 25 വരെ 8028 കാൽനട യാത്രക്കാർ റോഡപകടത്തിൽപ്പെട്ടതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ഇക്കാലയളവിൽ സ്വകാര്യ വാഹനങ്ങൾ മൂലമുണ്ടായ അപകടങ്ങൾ 35476 ആണ്. ഇത്രയും അപകടങ്ങളിലായി 3292 പേർ മരിച്ചപ്പോൾ 27745 പേർക്കു ഗുരുതര പരുക്കേറ്റു. ചരക്കുലോറി മൂലം 2798 അപകടങ്ങളുണ്ടായപ്പോൾ 510 പേരാണു മരിച്ചത്. 2076 പേർക്കു ഗുരുതര പരുക്കേൽക്കുകയും ചെയ്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com