ADVERTISEMENT

തെന്നിന്ത്യയിലെ പ്രമുഖ ടെക്സ്റ്റൈൽ ഷോറൂം ശൃംഖലയായ പോത്തീസിന്റെ പരസ്യത്തില്‍ തിളങ്ങി ജയസൂര്യ. പോത്തീസിന്റെ േകരള ബ്രാൻഡ് അംബാസഡർ കൂടിയാണ് ജയസൂര്യ. ക്വീൻ, ജനഗണമന എന്നീ ചിത്രങ്ങളൊരുക്കിയ ഡിജോ ജോസ് ആന്റണിയാണ് പരസ്യം അണിയിച്ചൊരുക്കിയിരിക്കുന്നത്. കരിയറിൽ ഇതുവരെ ജയസൂര്യ ചെയ്ത എല്ലാ ‘കഥാപാത്രങ്ങളും’ ഒരുമിച്ചെത്തുന്ന പരസ്യം ആശയം കൊണ്ടും ദൃശ്യസമ്പന്നത കൊണ്ടും വേറിട്ടുനിൽക്കുന്നു.

 

പരസ്യത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരും വമ്പൻമാരാണ്. പ്രകാശ് വേലായുധൻ ആണ് ഛായാഗ്രഹണം. ഏജൻസി: ടീം വൺ. പ്രൊഡക്‌ഷൻ ഹൗസ്: ലാ കൊച്ചിൻ. സെലിബ്രിറ്റി മാനേജർ: നരേഷ് കൃഷ്ണ. മീഡിയ ഹെഡ്: ജിതിന്‍ എം. മാത്യു. സ്റ്റിൽസ്: ഷഹീൻ താഹ.

 

സ്റ്റൈലിസ്റ്റ്: സരിത ജയസൂര്യ. പ്രേതം, പുണ്യാളന്‍ അഗർബത്തീസ് 2, ജോണ്‍ ലൂഥർ എന്നീ ജയസൂര്യ സിനിമകളിലൂടെ ശ്രദ്ധേയയായ സരിതയുടെ ആദ്യ പരസ്യചിത്രം കൂടിയാകും ഇത്.‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com