ADVERTISEMENT

രണ്ട് പതിറ്റാണ്ടുകൾ നീണ്ട പ്രണയത്തിനൊടുവിൽ അഭിനേതാക്കളായ ജെന്നിഫർ ലോപ്പസും ബെൻ അഫ്‌ളെക്കും വിവാഹിതരായി. അടുത്തിടെ ഇരുവരും വേർപിരിഞ്ഞിരുന്നെങ്കിലും കഴിഞ്ഞ വർഷം വീണ്ടും ബന്ധം പുനഃസ്ഥാപിച്ചിരുന്നു. വേർപിരിഞ്ഞിരുന്നപ്പോൾ ഇവർ രണ്ടുപേരും വേറെ വിവാഹം കഴിക്കുകയും കുട്ടികളുണ്ടാവുകയും ചെയ്തിരുന്നു. മിസ്സിസ് എന്ന് സ്വയം അഭിസംബോധന ചെയ്ത ജെന്നിഫർ ‘‘സ്നേഹം മനോഹരമാണ്. സ്നേഹം ദയയുള്ളതാണ്. "സ്നേഹം ക്ഷമയാണ്. ഇരുപതു വർഷത്തെ ക്ഷമ. ഞങ്ങൾ ആഗ്രഹിച്ചത് നടന്നു’’ എന്ന കുറിപ്പോടെയാണ് വിവാഹ വാർത്ത പങ്കുവച്ചത്. ജെലോ എന്ന് ഓമനപ്പേരുള്ള ജെന്നിഫർ ലോപ്പസ് തന്റെ പേര് ജെന്നിഫർ അഫ്ലെക്ക് എന്നാക്കി മാറ്റുകയും ചെയ്തു.

2001–ൽ സിനിമാ സെറ്റിൽ നിന്ന് തുടങ്ങിയ ഇരുവരുടെയും പ്രണയം വിവാഹത്തിന്റെ വക്കോളമെത്തിയിരുന്നു. 2002–ൽ വിവാഹനിശ്ചയം നടത്തിയെങ്കിലും ഒരു വർഷത്തിന് ശേഷം ബന്ധം അവസാനിപ്പിക്കുകയായിരുന്നു. രണ്ടുപേരും വേറെ വിവാഹം കഴിച്ചു. ആ ബന്ധങ്ങളിൽ കുട്ടികളുമുണ്ടായി. പിന്നീട് 2021–ലാണ് ജെന്നിഫറും അഫ്ലെക്കും വീണ്ടും ഒന്നിക്കുന്നതായുള്ള വാർത്തകൾ പുറത്തുവരാൻ തുടങ്ങിയത്. എന്നാൽ അതും അധികനാൾ നീണ്ടുപോയില്ല, ഇരുവരും പുതിയ പങ്കാളികളെ ഇതിനിടയിൽ കണ്ടെത്തി. എന്നാൽ തങ്ങൾക്ക് പിരിഞ്ഞു താമസിക്കാൻ കഴിയില്ല എന്ന് മനസ്സിലായതോടെ വീണ്ടും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു. നെവാഡയിൽ വച്ച് വിവാഹ ലൈസൻസ് നേടിയ ഇവർ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.

'ബെന്നിഫർ' എന്ന ഓമനപ്പേരിലാണ് ആരാധകർ ഇരുവരെയും വിശേഷിപ്പിക്കുന്നത്. ബെവർലി ഹിൽസിൽ ഇരുവരും ചേർന്ന് പുതിയ വീട് കണ്ടെത്തിയതായും വാർത്തകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com