ആമിർ ഖാൻ ചിത്രത്തിന് ചിരഞ്ജീവിയുടെ വീട്ടിൽ പ്രിവ്യു; അതിഥിയായി രാജമൗലി

aamir-chiru
SHARE

ലാൽ സിങ് ഛദ്ദ റിലീസിന് ദിവസങ്ങൾ ബാക്കി നിൽക്കെ ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ്ങുമായി ആമിർ ഖാൻ. ഓഗസ്റ്റ് 11 ന് റിലീസിന് മുന്നോടിയായി, ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം അറിയാനും സന്തോഷം പങ്കിടാനും ആമിർ ദക്ഷിണ ചലച്ചിത്ര മേഖലയിലെ വമ്പൻമാരെയാണ്  ക്ഷണിച്ചത്. 

ചിരഞ്ജീവി, രാജമൗലി, നാഗാർജുന, സുകുമാർ എന്നിവരാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം ലാൽ സിംഗ് ഛദ്ദ കാണാൻ ആമിറിന്റെ ക്ഷണം സ്വീകരിച്ച് എത്തിയത്. നാഗാർജുനയുടെ മകനും തെന്നിന്ത്യൻ സ്റ്റാറുമായ നാഗ ചൈതന്യ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിലൂടെയാണ് നാഗ ചൈതന്യ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. 

ക്ഷണിക്കപ്പെട്ട  അതിഥികൾ ആമിർ ഖാനൊപ്പമിരുന്നു പ്രി-വ്യൂ ഷോ കാണുന്ന ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വൈറലായ ചിത്രത്തിൽ, എല്ലാ കണ്ണുകളും സ്ക്രീനിൽ  ആകാംഷയോടെ നോക്കുന്നത് കാണാം. ഹൈദരാബാദിൽ ചിരഞ്ജീവിയുടെ വീട്ടിൽവച്ചാണ് ചിത്രത്തിന്റെ സ്പെഷൽ സ്ക്രീനിങ് നടന്നത്. സിനിമയുടെ തെലുങ്ക് പതിപ്പ് വിതരണം ചെയ്യുന്നതും ചിരഞ്ജീവിയാണ്.

ആമിർ ഖാൻ, നാഗചൈതന്യ എന്നിവർക്കൊപ്പം  കരീന കപൂർ ഖാനും മോന സിങും പ്രധാന വേഷത്തിൽ എത്തുന്ന  ലാൽ സിങ് ഛദ്ദ, ടോം ഹാങ്ക്‌സിന്റെ ഓസ്‌കർ പുരസ്‌കാരം നേടിയ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി പതിപ്പാണ്. സീക്രട്ട് സൂപ്പർസ്റ്റാർ ഫെയിം അദ്വൈത് ചന്ദനാണ് സംവിധായകൻ. 1986-ലെ നോവലിനെ ടോം ഹാങ്ക്‌സിന്റെ സിനിമയ്‌ക്കായി സ്വീകരിച്ച എറിക് റോത്തിനൊപ്പം ലാൽ സിങ് ഛദ്ദയുടെ തിരക്കഥയുടെ ക്രെഡിറ്റ് അതുൽ കുൽക്കർണി പങ്കിടുന്നു. 

2018ൽ പുറത്തിറങ്ങിയ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന് ശേഷം നാല് വർഷത്തെ ഇടവേള കഴിഞ്ഞെത്തുന്ന ആദ്യ ആമിർ ചിത്രം കൂടിയാണ് 'ലാൽ സിങ് ഛദ്ദ'.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS