ജെ.സി. ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം; മികച്ച നടൻ ജോജു, നടി ദുർഗകൃഷ്ണ

joju-unni
ജോജു ജോർജ്, ദുർഗ കൃഷ്ണ, ഉണ്ണി മുകുന്ദൻ
SHARE

2021 ലെ ജെ.സി.ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് കൃഷാന്ദ് ആർ.കെ. സംവിധാനം ചെയ്ത ‘ആവാസവ്യൂഹ’ത്തിന്. അഹമ്മദ് കബീറാണ് (മധുരം) മികച്ച സംവിധായകൻ. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജോജു ജോർജ് മികച്ച നടനും ഉടൽ എന്ന ചിത്രത്തിലെ അഭിനയത്തിന് ദുർഗ കൃഷ്ണ മികച്ച നടിയുമായി. മികച്ച അഭിനേതാവിനുള്ള സ്പെഷൽ ജൂറി പുരസ്കാരം ഉണ്ണിമുകുന്ദനാണ് (മേപ്പടിയാൻ). ഫാ. വർഗീസ് ലാൽ സംവിധാനം ചെയ്ത ‘ഋ’ ആണ് മികച്ച രണ്ടാമത്തെ ചിത്രം.

മികച്ച തിരക്കഥാകൃത്തിന് ചിദംബരം എസ്, പൊതുവാളും (ജാൻ.എ.മൻ) ഛായാഗ്രഹണത്തിന് ലാൽ കണ്ണനും (തുരുത്ത്) പുരസ്കാരം ലഭിച്ചു.

മറ്റു പുരസ്കാര ജേതാക്കൾ

സ്വഭാവനടൻ: രാജു തോട്ടം (ഹോളിഫാദർ)
സ്വഭാവനടി: നിഷ സാരംഗ് (പ്രകാശൻ പറക്കട്ടെ)
അവലംബിത തിരക്കഥ: ഡോ. ജോസ് കെ. മാനുവൽ (ഋ)
ഗാനരചയിതാവ്: പ്രഭാവർമ (ഉരു, ഉൾക്കനൽ)
സംഗീത സംവിധാനം (ഗാനം): അജയ് ജോസഫ് (എ ഡ്രമാറ്റിക് ഡെത്ത്)
പശ്ചാത്തല സംഗീത സംവിധാനം: ബിജിബാൽ (ലളിതം സുന്ദരം, ജാൻ.എ.മൻ)
ഗായകൻ: വിനീത് ശ്രീനിവാസൻ (മധുരം, പ്രകാശൻ പറക്കട്ടെ)
ഗായികമാർ: അപർണ രാജീവ് (തുരുത്ത്) മഞ്ജരി (ആണ്. ഋ)
ചിത്രസംയോജനം: മഹേഷ് നാരായണൻ, രാജേഷ് രാജേന്ദ്രൻ (നായാട്ട്)
കലാസംവിധാനം: മുഹമ്മദ് ബാവ (ലളിതം സുന്ദരം)
ശബ്ദമിശ്രണം: എം.ആർ. രാജാകൃഷ്ണൻ (ധരണി)
വസ്ത്രാലങ്കാരം: സമീറ സനീഷ് (സാറാസ്, മ്യാവൂ, ലളിതം സുന്ദരം)
മേക്കപ്പ്: റോണക്സ് സേവ്യർ (സാറാസ്, നായാട്ട്)
നവാഗത സംവിധായകർ: വിഷ്ണു മോഹൻ (മേപ്പടിയാൻ), ബ്രൈറ്റ് സാം റോബിൻ (ഹോളിഫാദർ)
മികച്ച ബാലചിത്രം: കാടകലം (സംവിധാനം: ഡോ. സഖിൽ രവീന്ദ്രൻ)
ബാലതാരം (ആൺ): സൂര്യകിരൺ പി.ആർ. (മീറ്റ് എഗെയ്ൻ)
ബാലതാരം (പെൺ); ആതിഥി ശിവകുമാർ (നിയോഗം)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS