‘സാലാ ക്രോസ് ബ്രീഡ്’; ദേവരകൊണ്ടയുടെ ലൈഗർ; ട്രെയിലർ

lyger
SHARE

വിജയ് ദേവരകൊണ്ടയുടെ പാൻ ഇന്ത്യൻ ചിത്രം ലൈഗര്‍ ട്രെയിലർ എത്തി.  പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന സ്പോർട്സ് ആക്‌ഷൻ ത്രില്ലർ അഞ്ച് ഭാഷകളിൽ റിലീസിനെത്തുന്നു.

സാലാ ക്രോസ് ബ്രീഡ് എന്നാണ് ടാഗ് ലൈൻ. ഒരു ചായക്കടക്കാരനില്‍നിന്നു ലാസ്‌വെഗാസിലെ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചാംപ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് ലൈഗർ. ക്ലൈമാക്‌സടക്കമുള്ള രംഗങ്ങള്‍ യുഎസിലാണ് ചിത്രീകരിച്ചത്. 

‘എന്നില്‍നിന്നും എല്ലാം എടുത്ത സിനിമ, പെര്‍ഫോമന്‍സില്‍ മാനസികമായും ശാരീരികമായും ഏറ്റവും വെല്ലുവിളിയായ സിനിമ, ഞാന്‍ നിങ്ങള്‍ക്ക് എല്ലാം തരുന്നു, ഉടന്‍ നിങ്ങളിലേക്ക്,’ എന്നാണ് സിനിമയുടെ ഫസ്റ്റ്ലുക്ക് പങ്കു പങ്കുവച്ചുകൊണ്ട് ദേവരകൊണ്ട കുറിച്ചത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ ദേവരകൊണ്ടയുടെ നായിക അനന്യ പാണ്ഡേയാണ്. രമ്യ കൃഷ്ണനാണ് ചിത്രത്തിലെ മറ്റൊരു  താരം. പ്രശസ്ത അമേരിക്കൻ ബോക്‌സിങ്‌ താരം മൈക്ക് ടൈസൺ അതിഥിവേഷത്തിലെത്തുന്നുണ്ട്. 

ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ലൈഗര്‍ പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ലൈഗർ മൊഴിമാറ്റിയുമെത്തും. വിജയ് ദേവരകൊണ്ടയുടെ ആദ്യ ബോളിവുഡ് ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.  ലൈഗർ  ഓഗസ്റ്റ് 25 ന് തിയറ്ററിൽ എത്തും. 

‘ഗീതാ ​ഗോവിന്ദ’ത്തിലൂടെ തെന്നിന്ത്യൻ ഹൃദയങ്ങൾ  കീഴടക്കിയ തെലുങ്ക് താരമാണ് വിജയ് ദേവരകൊണ്ട. താരത്തിന്റെ ഓരോ ചിത്രത്തിനും വൻ വരവേല്പാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് ലഭിക്കുന്നത്. പുരി ജന്ഗനാഥിന്റെ തന്നെ സംവിധാനത്തിലൊരുങ്ങുന്ന ജന ഗണമനയാണ് വിജയ് ദേവരകൊണ്ടയുടെ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം. ശിവ നിരവ് സംവിധാനം ചെയ്യുന്ന ഖുശി എന്ന ചിത്രത്തിലും വിജയ് ദേവരകൊണ്ട നായകനായി എത്തുന്നുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA