ADVERTISEMENT

സുരേഷ് ഗോപി നായകനായി എത്തിയ പാപ്പൻ സിനിമ രാഷ്ട്രീയ സിനിമയാണെന്ന് പ്രചരിപ്പിക്കുന്നതിനെതിരെ നടി മാലാ പാർവതി. സിനിമയിൽ ചെറിയൊരു വേഷത്തിൽ മാലാ പാർവതിയും അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടി സമൂഹമാധ്യമത്തിൽ പങ്കുവച്ച പാപ്പന്‍ സിനിമയുടെ പോസ്റ്ററിനു താഴെ മോശം കമന്റുകളും വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി മാലാ പാർവതി തന്നെ രംഗത്തുവന്നത്.

 

‘‘ബഹുമാനപ്പെട്ട എഫ്ബി പേജിലെ സ്നേഹിതരേ. ഒരപേക്ഷയുണ്ട് ‘പാപ്പൻ’ എന്ന ചിത്രത്തിന്റെ ഒരു പോസ്റ്റർ, ഷെയർ ചെയ്തതോടെ.. പോസ്റ്ററിനു താഴെ ചില മോശം കമന്റുകൾ കാണാനിടയായി.

ദയവ് ചെയ്ത് അതിവിടെ, ഈ പേജിൽ  ഒഴിവാക്കുക. നിങ്ങളുടെ രാഷ്ട്രീയ എതിർപ്പുകൾ.. രാഷ്ട്രീയമായി തീർക്കുക!’’–മാലാ പാർവതി കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com