ADVERTISEMENT

ആറ് മണിക്കൂറിൽ നടക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങൾ കോർത്തിണക്കി അവതരിപ്പിക്കുന്ന 6 അവേഴ്സ് എന്ന ചിത്രത്തിന്റ ട്രെയിലർ ശ്രദ്ധേയമാകുന്നു. ഭരത് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ലേസി ക്യാറ്റ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ അനൂപ് ഖാലീദ് നിർമിക്കുന്നു. സുനീഷ് കുമാർ ആണ് സംവിധാനം. പിവിആർ പിക്ച്ചേഴ്സ് ചിത്രം ഓഗസ്റ്റ് 5-ന് തിയറ്ററുകളിലെത്തിക്കും.

 

ഭരത്, അനുമോഹൻ, ആദിൽ ഇബ്രാഹിം, അനൂപ് ഖാലിദ്, കൊച്ചുപ്രേമൻ, രമേഷ് വലിയശാല, സൂരജ് മോഹൻ, പ്രമീൾ, വിവിയ ശാന്ത്, നീന കുറുപ്പ് , സാനിയ ബാബു എന്നിവരാണ് അഭിനേതാക്കൾ. ഭരത്തിന്റെ അഭിനയജീവിതത്തിലെ തീർത്തും വ്യത്യസ്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലേത്. കഥാപാത്ര വിജയത്തിനു വേണ്ടി സ്വന്തം ശരീരം മാറ്റിമറിച്ചിരുന്നു. സംഘട്ടനത്തിന് പ്രാധാന്യമുള്ള സസ്പെൻസ് ത്രില്ലർ ചിത്രമാണ് 6 ഹവേഴ്സ്. 

 

അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽ ഭീകരമായ സ്ഥലത്ത് അകപ്പെടുന്ന നാല് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കൈലാസ് മേനോന്റെ പശ്ചാത്തലസംഗീതം സിനു സിദ്ധാർഥിന്റെ ഛായാഗ്രഹണം ചിത്രത്തിന് കരുത്തുപകരുന്നു. പ്രവീൺ പ്രഭാഗറിന്റേതാണ് എഡിറ്റിങ്.

 

കഥ സുരേഷ് തൂത്തുക്കുടി, തിരക്കഥ, സംഭാഷണം അജേഷ് ചന്ദ്രൻ, കോസ്റ്റ്യൂം രമ്യ രാജൻ, പ്രൊഡക്‌ഷൻ കൺട്രോളർ ബിപിൻ വല്ലശ്ശേരി, പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ് ജസ്റ്റിൻ കൊല്ലം, പ്രോജക്റ്റ് ഡിസൈനർ ആസിഫ് ആർ.എച്ച്, സൗണ്ട് ഡിസൈൻ അരുൺ വർമ്മ, അസോസിയേറ്റ് ഡയറക്ടർ പ്രശാന്ത് വി.മേനോൻ, സ്റ്റിൽ ശ്രീനി മഞ്ചേരി, പിആർഒ അയ്മനം സാജൻ. വിതരണം പിവിആർ പിക്ച്ചേഴ്സ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com