അതിതീവ്രമഴ; സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണം മാറ്റിവച്ചു

best-acto-1111
ബിജു മേനോൻ, രേവതി, ജോജു ജോർജ്
SHARE

അതിതീവ്രമഴയുടെ പശ്ചാത്തലത്തിൽ ബുധനാഴ്ച നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങ് മാറ്റിവച്ചതായി സാംസ്കാരികമന്ത്രി വി.എൻ.വാസവൻ അറിയിച്ചു.  തിരുവനന്തപുരം നിശാ​ഗന്ധി ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കേണ്ടിയിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

ഇക്കഴിഞ്ഞ മേയ് 27-നാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ആർക്കറിയാം എന്ന ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോനും ഫ്രീഡം ഫൈറ്റ്, മധുരം, നായാട്ട് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജോജു ജോർജും മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. 'ഭൂതകാല'ത്തിലൂടെ രേവതി മികച്ച നടിയുമായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}