കവിയൂർ പൊന്നമ്മയ്ക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് ഊർമിള ഉണ്ണി

kaviyoor-ponnamma
കവിയൂർ പൊന്നമ്മയ്‌ക്കൊപ്പം ഊർമിള ഉണ്ണി
SHARE

മലയാള സിനിമയുടെ അമ്മയെ കാണാൻ പോയ സന്തോഷം പങ്കുവച്ച് നടി ഊർമിള ഉണ്ണി. താരരാജാക്കന്മാരുടെ വാത്സല്യനിധിയായ അമ്മയായി മലയാളസിനിമയിൽ നിറഞ്ഞുനിന്ന നടി കവിയൂർ പൊന്നമ്മയോടൊപ്പമുള്ള ചിത്രമാണ് ഊർമിള ഉണ്ണി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഏറെ നാളായി സിനിമയിൽനിന്ന് അകന്നു കഴിയുന്ന കവിയൂർ പൊന്നമ്മയുടെ ചിത്രം ആരാധകരും ഏറ്റെടുക്കുകയാണ്.
‘‘പ്രിയപ്പെട്ട പൊന്നമ്മചേച്ചിയെ കാണാൻ പോയി. പഴയ ചിരിയും, സ്നേഹവും ഒക്കെയുണ്ട്.’’ കവിയൂർ പൊന്നമ്മയുമൊത്തുമുള്ള ചിത്രം പങ്കുവച്ച് ഊർമിള ഉണ്ണി കുറിച്ചു.

നാടകരംഗത്തുനിന്ന് ഇരുപതാം വയസ്സിൽ സത്യന്റേയും മധുവിന്റെയും അമ്മ വേഷം ചെയ്ത് സിനിമാരംഗത്തെത്തിയ കവിയൂർ പൊന്നമ്മ പിന്നണി ഗായികയായും തിളങ്ങിയിട്ടുണ്ട്. 1958 ൽ തുടങ്ങിയ ആ അഭിനയ സപര്യ 2022 ലും തിളക്കമാർന്നു നിൽക്കുന്നു. മാമാങ്കം, ആണും പെണ്ണും തുങ്ങിയവയാണ് അടുത്തിടെ അഭിനയിച്ച ചിത്രങ്ങൾ. മോഹൻലാലിന്റെ ആറാട്ടിലും ശബ്ദസാന്നിധ്യമായി കവിയൂർ പൊന്നമ്മയുണ്ടായിരുന്നു.

കവിയൂർ പൊന്നമ്മ അഭിനയിച്ച പുതിയ ചിത്രങ്ങൾ റിലീസിന് തയാറെടുക്കുകയാണ്. ‌ഈ അമ്മയോടുള്ള മലയാളികളുടെ സ്നേഹത്തിന് ഒരു കുറവും വന്നിട്ടില്ല എന്നാണു ഊർമ്മിള ഉണ്ണിയോടൊപ്പമുള്ള ചിത്രത്തിന് കിട്ടുന്ന കമന്റുകൾ വ്യക്തമാക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}