ADVERTISEMENT

‘വിക്രം’ സിനിമയിൽ ഏജന്റ് ടീനയായി തകർത്താടിയ വാസന്തി ഇനി മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന, മമ്മൂട്ടി നായകനാവുന്ന ത്രില്ലർ ചിത്രത്തിലൂടെയാണ് വാസന്തിയുടെ മലയാളത്തിലേക്കുള്ള വരവ്. ഇനിയും േപരിടാത്ത ചിത്രത്തിൽ പ്രധാന വേഷത്തിൽ തന്നെയാകും വാസന്തി എത്തുക.

വർഷങ്ങളായി സിനിമയിലെ നൃത്തരംഗത്ത് സജീവമായി നിൽക്കുന്ന കലാകാരിയാണ് വാസന്തി. നൃത്തസംവിധായകൻ ദിനേശ് മാസ്റ്ററുടെ സഹായിയായി ‘മാസ്റ്റർ’ എന്ന ചിത്രത്തിൽ പ്രവർത്തിക്കുമ്പോഴാണ് ലോകേഷ് ‘വിക്രം’ സിനിമയിലേക്ക് വാസന്തിയെ തിരഞ്ഞെടുക്കുന്നത്.

ഗ്രാൻഡ് മാസ്റ്ററിനു ശേഷം ബി. ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ത്രില്ലറിൽ പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി എത്തുന്നു. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാർ. വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ്. വിനയ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു ഏബ്രഹാം തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും സിനിമയുടെ ഭാഗമാണ്.

ഛായാഗ്രഹണം നിർവഹിക്കുന്നത് ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദീഖ് ആണ്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിങ് മനോജ്. കലാ സംവിധാനം ഷാജി നടുവിലും വസ്ത്രാലങ്കാരം പ്രവീൺവർമയും ചമയം ജിതേഷ് പൊയ്യയും കൈകാര്യം ചെയ്യുന്നു. അരോമ മോഹൻ ആണ് നിർമാണ നിർവഹണം. കൊച്ചി, പൂയംകുട്ടി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ നിർമാണം ആർ.ഡി. ഇലുമിനേഷൻസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com