ഇരിപ്പിടം വേണ്ട; വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാർക്കൊപ്പം നിലത്തിരുന്ന് മമ്മൂട്ടി; വിഡിയോ

mammootty-wedland
SHARE

വസ്ത്രശാലയിലെ ജീവനക്കാരോടൊപ്പം നിലത്തിരുന്നു ഫോട്ടോയ്ക്ക് പോസ് ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി. ഹരിപ്പാട്ട് പുതുതായി ആരംഭിച്ച വസ്ത്രവിൽപന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. മമ്മൂട്ടിയോടൊപ്പം ഫോട്ടോ എടുക്കാൻ കാത്തിരുന്ന ജീവനക്കാരായ പെൺകുട്ടികളെ അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം അവർക്കൊപ്പം തറയിൽ ഇരിക്കുകയായിരുന്നു.

ഫോട്ടോ എടുക്കാൻ മമ്മൂട്ടിക്കായി ഒരുക്കിയ ഇരിപ്പിടം ഉപേക്ഷിച്ചാണ് താരം നിലത്തിരുന്നത്. മമ്മൂട്ടിയുടെ ഈ വിഡിയോ വളരെപ്പെട്ടെന്നു സമൂഹമാധ്യമങ്ങളിൽ വൈറലായി.

മമ്മൂട്ടിയെ കാണാൻ കടയുടെ മുന്നിൽ വൻജനക്കൂട്ടമാണ് തടിച്ചു കൂടിയത്. ഒടുവിൽ ആരാധകരെ നിയന്ത്രിക്കാൻ മമ്മൂട്ടിക്കു തന്നെ ഇടപെടേണ്ടി വന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}