ഗോപികയും കുടുംബവും വർഷങ്ങൾക്ക് ശേഷം നാട്ടിൽ; ഒരു മാറ്റവുമില്ലെന്ന് ആരാധകർ

gopika-family
ഗോപികയും ഭര്‍ത്താവ് അജിലേഷും മക്കൾക്കൊപ്പം, ഗോപികയ്ക്കും മകൾ ആമിക്കുമൊപ്പം ഗോപികയുടെ സഹോദരി ഗ്ലിനി: ചിത്രത്തിനു കടപ്പാട്: facebook.com/glinyanto
SHARE

മലയാളികളുടെ പ്രിയതാരം ഗോപികയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. വിവാഹശേഷം ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ ഗോപികയും കുടുംബവും വർഷങ്ങൾക്കു ശേഷം നാട്ടിലെത്തിയിരുന്നു. നാട്ടിലെ കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്.

gopika-gliny
ചിത്രത്തിനു കടപ്പാട്: facebook.com/glinyanto

സോഷ്യൽമീഡിയയിൽ സജീവമല്ലാത്തതിനാൽ കുടുംബവുമൊത്തുള്ള ഗോപികയുടെ ചിത്രങ്ങൾ അധികം പുറത്തുവന്നിട്ടില്ല. സഹോദരി ഗ്ലിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഗോപികയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. 

gopika-sister
ചിത്രത്തിനു കടപ്പാട്: facebook.com/glinyanto
gopika-daughter-3
ചിത്രത്തിനു കടപ്പാട്: facebook.com/glinyanto

കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങളാണ് ചിത്രങ്ങളിലുള്ളത്. മാതാപിതാക്കളെയും സഹോദരിയുടെ കുടുംബത്തെയും ചിത്രങ്ങളിൽ കാണാം. മഞ്ഞ ഡ്രസിൽ അതീവ സുന്ദരിയായാണ് ഗോപിക ചിത്രങ്ങളിലുള്ളത്. ഗോപികയ്ക്ക് അന്നും ഇന്നും ഒരു മാറ്റവുമില്ലെന്നാണ് ആരാധകരുടെ കമന്റുകൾ.

gopika-mother
ചിത്രത്തിനു കടപ്പാട്: facebook.com/glinyanto
gleny-gopika
ചിത്രത്തിനു കടപ്പാട്: facebook.com/glinyanto

ഡോക്ടറായ അജിലേഷ് ചാക്കോ ആണ് ഗോപികയുടെ ഭർത്താവ്. 2008 ജൂലൈ 17 നായിരുന്നു ഇരുവരുടെയും വിവാഹം. ആമി, ഏദൻ എന്നിവരാണ് മക്കൾ. രണ്ടുപേരും ഓസ്ട്രേലിയയിൽ ആണ് പഠനം.

gopika-family-2
ചിത്രത്തിനു കടപ്പാട്: facebook.com/glinyanto
gopika-grandmother
ചിത്രത്തിനു കടപ്പാട്: facebook.com/glinyanto

ഫോർ ദ് പീപ്പിൾ, മായാവി, വെറുതെ അല്ല ഭാര്യ തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായ നടിയാണ് ഗോപിക. തമിഴിലും ഏതാനും സിനിമകളിൽ അഭിനയിച്ചു. സിനിമയിൽ സജീവമായി തുടങ്ങിയപ്പോഴായിരുന്നു ഗോപികയുടെ വിവാഹം. വിവാഹത്തിനുശേഷം 2013 വരെ താരം സിനിമാരംഗത്ത് സജീവമായിരുന്നു. 

gopika-father
ചിത്രത്തിനു കടപ്പാട്: facebook.com/glinyanto
gopika-daughter-3
ചിത്രത്തിനു കടപ്പാട്: facebook.com/glinyanto

ഗേളി എന്നാണ് യഥാർഥ പേര്. സിനിമയിലേക്ക് കടന്നശേഷമാണ് പേര് ഗോപികയെന്ന് ആക്കുകയുണ്ടായത്. ഭാര്യ അത്ര പോര എന്ന സിനിമയിലാണ് ഗോപിക ഒടുവിൽ അഭിനയിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}