ആർഡിഎക്സിൽ നായികമാരായി ഐമയും മഹിമയും

rdx-aima
മഹിമാ നമ്പ്യാർ, ഐമ റോസ്മി
SHARE

മിന്നൽ മുരളിക്ക് ശേഷം സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് നിർമിക്കുന്ന പുതിയ ചിത്രമാണ് ആർഡിഎക്സ്. ഷെയ്ൻ നിഗം, ആന്റണി വർഗീസ് പെപ്പെ, നീരജ് മാധവ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരുക്കുന്നത് നവാഗതനായ നഹാസ് ഹിദായത്ത് ആണ്. പവർ പാക്ക്ഡ് ആക്‌ഷൻ ത്രില്ലറായി ഒരുങ്ങുന്ന ആർഡിഎക്സിന് കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങളുടെ ആക്‌ഷൻ ഡയറക്ടേഴ്സായ അൻപറിവ് സഹോദരങ്ങളാണ് ആക്‌ഷൻ രംഗങ്ങൾ ഒരുക്കുന്നത്. സിനിമയ്ക്കു തിരക്കഥ എഴുതുന്നത് ആദർശ്, ഷബാസ് റഷീദ് എന്നിവർ ചേർന്ന്. തൊണ്ണൂറു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നത്.

റോബർട്ട്, ഡോണി, സേവ്യർ... ഇവരാണ് ആർ.ഡി.എക്സ്. ഒരു പ്രദേശം അറിഞ്ഞു നൽകിയ പേര്. പശ്ചിമ കൊച്ചിയിലെ ഇണപിരിയാത്ത സൗഹൃദക്കണ്ണികൾ. ഇവരുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപിക്കുന്നത്. യൂത്തിന്റെ കാഴ്ച്ചപ്പാടുകൾക്കും അവരുടെ വികാരവിചാരങ്ങൾക്കും ഏറെ പ്രാധാന്യം നൽകി യാണ് ഈ ചിത്രത്തിന്റെ അവതരണം. 

ഷെയ്ൻ നിഗം റോബർട്ടിനേയും, ആന്റണി വർഗീസ് ഡോണിയേയും നീരജ് മാധവ് സേവ്യറിനേയും പ്രതിനിധീകരിക്കുന്നു. ലാൽ അതിശക്തമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബൈജു സന്തോഷ്, ഷമ്മി തിലകൻ, മാലാ പാർവതി, നിഷാന്ത് സാഗർ എന്നിവരും പ്രധാന താരങ്ങളാണ്.രണ്ടു നായികമാരാണ് ഈ ചിത്രത്തിലുള്ളത്. തമിഴ് സിനിമയിലൂടെ ശ്രദ്ധേയയായ മഹിമാ നമ്പ്യാരാണ് ഈ ചിത്രത്തിലെ ഒരു നായിക. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയ ഐമ റോസ്മിയാണ് മറ്റൊരു നായിക.

കൈതി, വിക്രം വേദ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാം സി.എസ്. ആണ് സംഗീത സംവിധായകൻ. മനു മഞ്ജിത്തിന്റേതാണ് വരികൾ, അലക്സ്.ജെ.പുളിക്കൽ ഛായാഗ്രഹണവും റിച്ചാർഡ് കെവിൻ ചിത്രസംയോജനവും നിർവഹിക്കുന്നു. കലാസംവിധാനം പ്രശാന്ത് മാധവ്. കോസ്റ്റ്യും ഡിസൈൻ ധന്യാ ബാലകൃഷ്ണൻ. മേക്കപ്പ് റോണക്സ് സേവ്യർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ വിശാഖ്. നിർമാണ നിർവഹണം ജാവേദ് ചെമ്പ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}