ഡില്ലിയും റോളക്സും ഒരുവേദിയിൽ; ആർപ്പുവിളിച്ച് കാണികൾ

suriya-karthi
SHARE

ഡില്ലിയും റോളക്സും ഒരുവേദിയിൽ എത്തിയാൽ എങ്ങനെയിരിക്കും. വിരുമൻ സിനിമയുടെ ട്രെയിലർ ലോഞ്ചിലാണ് സഹോദരങ്ങളായ സൂര്യയും കാർത്തിയും ഒരുമിച്ചെത്തിയത്. മധുരയിലെ ആരാധകർക്കാണ് ഈ ഭാഗ്യം ലഭിച്ചത്. 

കാർത്തിയെ നായകനാക്കി മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സൂര്യയാണ്. 

ഡില്ലി, റോളക്സ് എന്നീ പേരുകളാണ് വേദിയിൽ കാണികളുടെ ഇടയില്‍ നിന്നും ഉയർന്നു കേട്ടത്. കാണികളുടെ ആര്‍പ്പുവിളികള്‍ക്കിടെ  ‘ഡില്ലിയെ റോളക്‌സ് എന്ത് ചെയ്യണമെന്ന് പറയൂ’ എന്ന് സൂര്യ ചോദിച്ചപ്പോള്‍ ‘ഒന്നും ചെയ്യില്ല’ എന്നായിരുന്നു കാര്‍ത്തിയുടെ മറുപടി. ഡില്ലിയും റോളക്‌സും തമ്മിലുള്ള അടിയൊക്കെ വീട്ടില്‍ വച്ച് എത്രയോ തവണ നടന്നിരിക്കുന്നുവെന്നും കാര്‍ത്തി പറഞ്ഞു.

സിനിമയിലെ എല്ലാവരെക്കുറിച്ചും പറഞ്ഞുകഴിഞ്ഞയുടന്‍ കാണികള്‍ക്ക് നേരെ കൈത്തണ്ടയുയര്‍ത്തി സൂര്യ തന്റെ റോളക്സ് വാച്ച് കാണിച്ചു. നിങ്ങൾ കാരണം തനിക്ക് കമല്‍ സര്‍ തന്ന സമ്മാനമാണ് ഈ റോളക്‌സ് വാച്ചെന്ന് സൂര്യ പറയുകയുണ്ടായി.‌

കൊമ്പൻ എന്ന ചിത്രത്തിനു ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് വിരുമൻ. സംവിധായകന്‍ ഷങ്കറിന്റെ മകള്‍ അതിഥി ഷങ്കര്‍ നായികയായി സിനിമയില്‍ അരങ്ങേറുന്ന ചിത്രം കൂടിയാണിത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}