ശ്രീനിവാസന് സ്നേഹചുംബനം നൽകി ലാൽ; മഴവില്‍ എന്റര്‍ടെയ്ൻമെന്റ് അവാര്‍ഡ് പ്രമൊ

mohanlal-sreenivasan
SHARE

താരസംഘടന അമ്മയും, മഴവില്‍ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് 2022 പ്രമൊ വിഡിയോ റിലീസ് ചെയ്തു. മലയാള സിനിമയിലെ എല്ലാ ജനപ്രിയ താരങ്ങളും ഒരുമിച്ച് പങ്കെടുക്കുന്ന മലയാളത്തിലെ ഏറ്റവും വലിയ പ്രൗഢഗംഭീരമായ ഷോയാണ് മഴവിൽ എന്റർടെയ്ൻമെന്റ് 2022 എന്ന പേരിൽ സംപ്രേഷണത്തിന് ഒരുങ്ങുന്നത്. 

അസുഖാവസ്ഥയെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ശ്രീനിവാസനെ വിഡിയോയിൽ കാണാം. വേദിയിൽ വച്ച് തന്റെ പ്രിയകൂട്ടുകാരന് മോഹൻലാൽ ചുംബനം നൽകിയാണ് സ്വീകരിക്കുന്നത്. വന്‍ താരനിര അണിനിരക്കുന്ന കലാപരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

രമേശ് പിഷാരടി, ഹണി റോസ്, അജു വർഗീസ് അടക്കമുള്ള താരങ്ങളെല്ലാം വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്. കോവിഡിനുശേഷം താരനിര അണിനിരക്കുന്ന വന്‍ കലാവിരുന്ന് തന്നെയാകും ഈ പരിപാടി. ഒരു മാസത്തോളം നീളുന്നതായിരുന്നു പരിശീലന ക്യാംപ്. നൃത്തവും, സംഗീതവും, സ്കിറ്റുകളുമെല്ലാം അണിയറയില്‍ ഒരുങ്ങുന്നു. കൊച്ചിയിലെ വിവിധ സ്ഥലങ്ങളിലായി നടന്ന ക്യാംപിന് താരസംഘടനതന്നെ നേതൃത്വം നല്‍കി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA