‘ഫാഫ’ തൊപ്പിയണിഞ്ഞ് നസ്രിയ; ഫഹദിന്റെ പിറന്നാൾ ആഘോഷം

fahadh-birthday
SHARE

നടൻ ഫഹദ് ഫാസിലിന്റെ പിറന്നാൾ ദിനമാണ് ഓഗസ്റ്റ് എട്ട്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി ആളുകളാണ് ഫഹദിന് ആശംസകളുമായി സമൂഹമാധ്യമങ്ങളിലെത്തിയത്. ഭാര്യ നസ്രിയയ്ക്കൊപ്പമായിരുന്നു ഇത്തവണയും ഫഹദിന്റെ പിറന്നാള്‍ ആഘോഷം. ഫഹദിനായി പ്രത്യേക കേക്കും നസ്രിയ കരുതിയിരുന്നു. ഫാഫ എന്നെഴുതിയ തൊപ്പിയും ഫഹദ് ധരിച്ചിട്ടുണ്ട്. 

nazriya-fahadh-birthday

പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ നസ്രിയ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. അഹാന കൃഷ്ണ, കാളിദാസ് ജയറാം, ശിവദ, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയവർ കമന്റുകളുമായി എത്തി.

മലയൻകുഞ്ഞ് ആണ് ഫഹദിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന പാച്ചുവും അദ്ഭുത വിളക്കും എന്ന സിനിമയാണ് ഫഹദിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ പ്രോജക്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}