ശ്രീനിയുടെ കവിളിലെ ലാൽ ചുംബനം; ‘സ്നേഹം മാത്രമെന്ന്’ വിനീതും ധ്യാനും

dhyan-vineeth-sreeni
SHARE

മോഹൻലാൽ–ശ്രീനിവാസൻ... ഈ കൂട്ടുകെട്ട് മലയാളിക്കു സമ്മാനിച്ചത് പ്രിയപ്പെട്ട ഒട്ടേറെ സിനിമകളും കഥാപാത്രങ്ങളുമാണ്. രോഗാവസ്ഥയെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ശ്രീനിവാസന്റെ കവിളിൽ ചുംബിക്കുന്ന മോഹൻലാലിന്റെ വിഡിയോ സൈബർ ഇടങ്ങളിൽ നിറഞ്ഞിരുന്നു. യുവതാരങ്ങളും രാഷ്ട്രീയ നേതാക്കളും അടക്കം ചിത്രം പങ്കിട്ട് ‘ദാസനെയും വിജയനെ’യും ഓർമിച്ച് കുറിപ്പുകൾ പങ്കിട്ടിരുന്നു. ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ചിത്രമെന്ന നിലയിലാണ് ശ്രീനിവാസന്റ മക്കളായ വിനീതും ധ്യാനും ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

താരസംഘടനയായ അമ്മയും മഴവില്‍ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവില്‍ എന്റര്‍ടെയ്ൻമെന്റ് അവാര്‍ഡ് 2022 വിന്റെ വേദിയിലാണ് ദീർഘ കാലമായുള്ള രോഗാവസ്ഥയെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ശ്രീനിവാസനെ സ്നേഹചുംബനം നൽകി മോഹൻലാൽ സ്വീകരിച്ചത്. മലയാളികൾ എന്നും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന ദാസൻ –വിജയൻ കൂട്ടുകെട്ട് ഒരുമിച്ച് വേദിയിലെത്തിയത് ആരാധകർ ഒന്നടങ്കം ഏറ്റെടുത്തു. പ്രമുഖ താരങ്ങളുൾപ്പടെ ലക്ഷക്കണക്കിന് മലയാളികളാണ് ഈ സ്നേഹമുഹൂർത്തം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

കോവിഡിനുശേഷം മലയാള സിനിമയിലെ വൻ താരനിര അണിനിരക്കുന്ന പ്രൗഢഗംഭീരമായ ഷോയാണ് മഴവിൽ എന്റർടെയ്ൻമെന്റ് 2022 എന്ന പേരിൽ സംപ്രേഷണത്തിന് ഒരുങ്ങുന്നത്. ഒരു മാസത്തോളം നീളുന്ന പരിശീലന ക്യാംപിൽ നൃത്തവും സംഗീതവും സ്കിറ്റുകളുമെല്ലാം ഒരുങ്ങുന്നുണ്ട്. കൊച്ചിയിലെ വിവിധ സ്ഥലങ്ങളിലായി നടന്ന ക്യാംപിന് താരസംഘടന തന്നെ നേതൃത്വം നല്‍കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}