ADVERTISEMENT

അവധിക്കാലം ആഘോഷിക്കാൻ അമേരിക്കയിൽ നിന്നും നാട്ടിലെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം സംവൃത സുനിൽ. പഴയ കൂട്ടുകാരെ സന്ദർശിക്കുന്നതിന്റെയും ഒത്തുകൂടലുകളുടെയും തിരക്കിലാണ് സംവൃത ഇപ്പോൾ. ജയസൂര്യ, ഇന്ദ്രജിത്ത്, പൂർണിമ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് സംവൃത സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്. ‘എക്കാലത്തേക്കുമുള്ള സുഹൃത്തുക്കൾ’‌ എന്നാണ് സംവൃത ഇവരെ വിശേഷിപ്പിക്കുന്നത്.

samvruitha

 

ദിലീപിന്റെ നായികയായി വെള്ളിത്തിരയിലെത്തിയ സംവൃത വിവാഹത്തോടെ സിനിമാ ജീവിതം ഉപേക്ഷിച്ച് വിദേശത്ത് കഴിയുകയായിരുന്നു. മകന്‍ വലുതായതിന് ശേഷം വീണ്ടും അഭിനയ ജീവിതത്തിലേക്ക് വന്നു. 2019ല്‍ തിയറ്ററുകളിൽ എത്തിയ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന സിനിമയിലാണ് സംവൃത വീണ്ടും നായികയായി എത്തിയത്.

 

തിരിച്ചുവരവ് നടത്തിയെങ്കിലും ഇപ്പോഴും അഭിനയത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി കുടുംബജീവിതം ആസ്വദിക്കുകയാണ് താരം. ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത താമസം. 2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. രണ്ടുമക്കളാണ് സംവൃതയ്ക്ക്. 2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം. രണ്ടു വർഷം മുൻപെ ഫെബ്രുവരിയിൽ ആയിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്.

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com