പരസ്യവാചകത്തിന്റെ പേരിൽ ‘ന്നാ താൻ കേസ് കൊട്’ സിനിമയ്ക്കെതിരെ സൈബർ ആക്രമണം നടക്കുന്ന പശ്ചാത്തലത്തിൽ പ്രതികരിച്ച് വി.ടി. ബൽറാം എംഎൽഎ. ‘‘കേരളത്തിലെ മുഴുവൻ ജനങ്ങളും അനുഭവിക്കുന്ന ഒരു ദുരിതം ഫലിത രൂപേണ പരസ്യവാചകത്തിലുൾപ്പെടുത്തി എന്നതിന്റെ പേരിൽ ഒരു സിനിമയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരസ്യവാചകത്തിന്റെ പേരിൽ ‘ന്നാ താൻ കേസ് കൊട്’ സിനിമയ്ക്കെതിരെ സൈബർ ആക്രമണം നടക്കുന്ന പശ്ചാത്തലത്തിൽ പ്രതികരിച്ച് വി.ടി. ബൽറാം എംഎൽഎ. ‘‘കേരളത്തിലെ മുഴുവൻ ജനങ്ങളും അനുഭവിക്കുന്ന ഒരു ദുരിതം ഫലിത രൂപേണ പരസ്യവാചകത്തിലുൾപ്പെടുത്തി എന്നതിന്റെ പേരിൽ ഒരു സിനിമയെ ബഹിഷ്ക്കരിക്കാനാവശ്യപ്പെടുന്നു ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാർക്സിസ്റ്റ് വെട്ടുകിളികൾ. ഇവന്മാർക്ക് പ്രാന്താണ് !’’–ബൽറാം സമൂഹമാധ്യമത്തിൽ കുറിച്ചു.

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ റിലീസിനെത്തിയിരിക്കുകയാണ്. ചിത്രത്തിനൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുകയാണ് സിനിമയുടേതായി വന്ന പത്രപ്പരസ്യവും. ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നാണ് പരസ്യവാചകം.

ADVERTISEMENT

കേരളത്തിലെ റോഡുകളിലെ കുഴികളെക്കുറിച്ച് വലിയ തോതിൽ വിമര്‍ശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്താണ് ഈ പരസ്യവാചകം ചര്‍ച്ചയായി മാറുന്നത്. സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങള്‍ ചൂടുപിടിച്ചു. ഇതോടെ ചിത്രത്തിനുനേരെ കനത്ത സൈബർ അറ്റാക്കാണ് നടക്കുന്നത്. സിനിമയുടെ പ്രമേയവുമായി ബന്ധമുള്ളതുകൊണ്ടാണ് ഈ വാചകമെന്ന വിശദീകരണങ്ങൾക്കൊന്നും ചെവികൊടുക്കാതെ, വർത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങളുമായി ചേർത്തുവച്ച് ചിത്രം ബഹിഷ്കരിക്കാനുള്ള ആഹ്വാനവുമായി ചിലർ രംഗത്ത് വന്നിരിക്കുകയാണ്.

ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് പോസ്റ്ററിൽ ഈ വാചകം ചേർത്തത്. പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത് ആന്റണി സ്റ്റീഫനാണ്. കുഞ്ചാക്കോ ബോബന്‍ തന്റെ ഫെയ്സ്ബുക്ക് പേജിൽ ഈ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. ഇതിനു താഴെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും ട്രോളുകളുമാണ് വരുന്നത്.