തെരുവുനായ്ക്കളെ കുറിച്ച് ബോധവൽക്കരണ വിഡിയോ പകർത്താനെത്തിയ ആളെ തെരുവ് നായ ആക്രമിച്ചു. പരുക്കേറ്റ മൈത്ര സ്വദേശി മോഹനൻ മെഡിക്കൽ കോളജിൽ ചികിത്സ തേടി.
ഇന്നലെ രാവിലെയായിരുന്നു സംഭവം. തെരുവുനായ്ക്കളുടെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നതിന് കുണ്ടൂർ കടവിൽ എത്തിയതായിരുന്നു മോഹനൻ.
തെരുവുനായ്‌ക്കളുടെ ആക്രമണവും പേവിഷബാധയും ചികിത്സയും സംബന്ധിച്ച വിഡിയോ പുറത്തിറക്കുന്നതിനായിരുന്നു ദൃശ്യങ്ങൾ പകർത്തിയത്. മൈത്ര മോഹനൻ തന്നെയാണ് ഇതിൽ അഭിനയിക്കുന്നതും.