റോഷൻ ആൻഡ്രൂസും നിവിൻ പോളിയും; സാറ്റർഡേ നൈറ്റ് ഫസ്റ്റ്ലുക്ക്

saturday-night
SHARE

കായംകുളം കൊച്ചുണ്ണിക്കു ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്. സിനിമയുടെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ അണിയറ പ്രവർത്തകർ പുറത്തിറക്കി. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രമായി നിവിൻ എത്തുന്നു. ഒപ്പം അജു വർഗീസ്‌‌, സിജു വിൽസൻ, സൈജു കുറുപ്പ്‌ എന്നിവരും. നവീൻ ഭാസ്കർ ആണ് തിരക്കഥ എഴുതുന്നത്.

അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത്‌ നിർമ്മിക്കുന്ന ചിത്രം ഫൺ എന്റർടെയ്നറാകും.  പ്രതാപ്‌ പോത്തൻ, സാനിയ ഇയ്യപ്പൻ, മാളവിക ശ്രീനാഥ്‌, ഗ്രെയ്സ്‌ ആന്റണി, ശാരി, വിജയ്‌ മേനോൻ, അശ്വിൻ മാത്യു എന്നിവരാണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

പുത്തൻ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ഒരു ആഘോഷചിത്രമായിരിക്കും‌ം 'സാറ്റർഡേ നൈറ്റ്‌' എന്ന സൂചന ചിത്രത്തിന്റെ പോസ്റ്റർ നൽകുന്നുണ്ട്‌‌. പൂജാ റിലീസായി സെപ്റ്റംബർ അവസാനവാരം പുറത്തിറങ്ങുന്ന ഈ ബിഗ്‌ ബജറ്റ്‌ കോമഡി എന്റർടെയ്നർ ദുബായ്‌, ബെംഗളൂർ, മൈസൂർ എന്നിവിടങ്ങളിലായാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു.

ഛായാഗ്രഹണം: അസ്‌ലം പുരയിൽ, ചിത്രസംയോജനം: ടി. ശിവനടേശ്വരൻ, സംഗീതം:  ജേക്ക്സ്‌ ബിജോയ്, ‌പ്രൊഡക്‌ഷൻ ഡിസൈനർ: അനീഷ് നാടോടി, മെയ്ക്കപ്പ്‌: സജി കൊരട്ടി,‌ കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, കളറിസ്റ്റ്‌: ആശിർവാദ്‌, ഡി ഐ: പ്രൈം ഫോക്കസ്‌ മുംബൈ, സൗണ്ട്‌ ഡിസൈൻ: രംഗനാഥ്‌ രവി, ഓഡിയോഗ്രഫി: രാജാകൃഷ്ണൻ എം. ആർ, ആക്ഷൻ ഡിറക്ടേഴ്സ്‌: അലൻ അമിൻ, മാഫിയാ ശശി, കൊറിയോഗ്രാഫർ: വിഷ്ണു ദേവ, സ്റ്റിൽസ്‌: സലിഷ്‌ പെരിങ്ങോട്ടുകര, പൊമോ സ്റ്റിൽസ്‌: ഷഹീൻ താഹ, പ്രൊഡക്‌ഷൻ കൺട്രോളർ: നോബിൾ ജേക്കബ്, ആർട്ട് ഡയറക്ടർ: ആൽവിൻ അഗസ്റ്റിൻ, മാർക്കറ്റിംഗ് കൺസൾട്ടന്റ്സ്‌‌: വിവേക്‌ രാമദേവൻ, ഡിസൈൻസ്‌: ആനന്ദ്‌ രാജേന്ദ്രൻ,‌ പിആർഓ: ശബരി,‌ ഡിജിറ്റൽ മാർക്കറ്റിങ്: ഹെയിൻസ്‌.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}