സ്പെയിനില്‍ പ്രണയിച്ച് നയൻസും വിഘ്നേഷും; ചിത്രങ്ങൾ

nayanthara-vignesh
ചിത്രങ്ങൾക്കു കടപ്പാട്: instagram.com/wikkiofficial
SHARE

ബാർസിലോനയിൽ അവധി ആഘോഷിക്കുന്ന നയൻതാര–വിഘ്നേഷ് ശിവൻ ദമ്പതികളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. നയൻതാരയ്ക്കൊപ്പമുള്ള മനോഹരമായ പ്രണയ ചിത്രങ്ങൾ വിഘ്നേഷാണ് പങ്കുവച്ചത്.

nayanthara-spain

സിനിമകളിലെ പ്രണയരംഗങ്ങളെ തോൽപിക്കുന്ന ചിത്രങ്ങളാണ് ഇവയെന്ന് ആരാധകരും കമന്റ് ചെയ്യുന്നു. വിവാഹശേഷം ഇവർ നടത്തുന്ന രണ്ടാമത്തെ വിദേശ യാത്രയാണിത്. നേരത്തേ ഹണിമൂണിനായി ഇരുവരും തായ്‌ലൻഡിലേക്കു പറന്നിരുന്നു.

nayanthara-spain-2

ജൂൺ 9 നായിരുന്നു നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. ഷാറുഖ് ഖാൻ, രജനികാന്ത്, മണിരത്നം, ശരത് കുമാർ, വിജയ് സേതുപതി, രാധിക ശരത് കുമാർ, അജിത്, സൂര്യ, വിജയ്, കാർത്തി, വിജയ് സേതുപതി, ആര്യ, ദിലീപ്, ബോണി കപൂർ, സംവിധായകൻ ആറ്റ്‌ലി തുടങ്ങി നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

മഹാബലിപുരത്തു നടന്ന രാജകീയമായ ചടങ്ങിന്റെ ചിത്രങ്ങളും വൈറലായി. നെറ്റ്ഫ്ലിക്സിലൂടെ ഡോക്യുമെന്ററി വിഡിയോയായി വിവാഹ വിഡിയോ സംപ്രേഷണം ചെയ്യുന്നുണ്ട്.

ഷാറുഖ് ഖാൻ നായകനാകുന്ന ‘ജവാൻ’ ആണ് നയൻതാരയുടെ ഏറ്റവും പുതിയ പ്രോജക്ട്. അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നയൻതാര ആദ്യമായി ബോളിവുഡിലെത്തുന്നു. വിജയ് സേതുപതിയാണ് സിനിമയിൽ വില്ലൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}