സിനിമാ പോസ്റ്ററൊട്ടിച്ച് ലാൽ ജോസും നായികാ നായകന്മാരും; വിഡിയോ

lal-jose-team
SHARE

ഓഗസ്റ്റ് 18ന് തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന സോളമന്റെ തേനീച്ചകളിലെ നടീ നടന്മാരും സംവിധായകൻ ലാൽജോസും ചേർന്ന് തലേദിവസം  രാത്രി കൊച്ചി നഗരത്തിൽ സിനിമയുടെ പോസ്റ്ററൊട്ടിക്കാൻ ഇറങ്ങിയത് കൗതകകാഴ്ച്ചയായി. നായികാ നായകൻ റിയാലിറ്റി ഷോയിലൂടെ ലാൽജോസ് , കുഞ്ചാക്കോ ബോബൻ, സംവൃത സുനിൽ എന്നിവരടങ്ങുന്ന ജൂറി തിരഞ്ഞെടുത്ത ദർശന സുദർശൻ, വിൻസി അലോഷ്യസ്, ശംഭു , ആഡിസ് ആന്റണി എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന സിനിമയിൽ സോളമനാകുന്നത് ജോജു ജോർജ് ആണ്. 

റിയാലിറ്റി ഷോ കഴിഞ്ഞ് നാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് സിനിമ യാഥാർഥ്യമാകുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ൻ ഘട്ടം മുതൽ ഒപ്പം നിന്ന നായികാനായകന്മാർ ഏറ്റവും ഒടുവിൽ പോസ്റ്റർ പ്രചാരണത്തിലും പങ്കെടുത്തത് പുതിയ കാഴ്ചയായി. രണ്ട് വനിതാ പൊലീസുകാരുടെ കഥ പറയുന്ന സിനിമയിലെ താരങ്ങൾ അതേ കോസ്റ്റ്യൂമിലാണ് രാത്രി നഗരത്തിലറങ്ങി പോസ്റ്റർ ഒട്ടിച്ചത്. പോസ്റ്ററൊട്ടിക്കുന്നത് ചെറിയ കാര്യമല്ല, അതും സിനിമാപ്രവർത്തനമാണെന്ന് ലാൽജോസ് വിഡിയോയിൽ വിശദീകരിക്കുന്നു. 

സോളമന്റെ തേനീച്ചകൾ കേരളത്തിലെ 120 തിയറ്ററുകളിലാണ് റിലീസിനെത്തുന്നത്. വിദ്യാസാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പി.ജി. പ്രഗീഷ് തിരക്കഥ, അജ് മൽ സാബു ക്യാമറ, രഞ്ജൻ എബ്രഹാം എഡിറ്റിങ്ങ്. ഗാനരചന: വയലാർ ശരത്, വിനായക് ശശികുമാർ, ആർട് അജയ് മങ്ങാട്, കോസ്റ്റ്യൂം റാഫി കണ്ണാടിപറമ്പ , മേക്കപ്പ് ഹസൻ വണ്ടൂർ. എൽ.ജി ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}