'തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴി ഇല്ലാ'; പുതിയ പോസ്റ്ററിൽ ഇങ്ങനെ

nna-thaan-uk
SHARE

റിലീസിന് മുന്നോടിയായുള്ള പോസ്റ്ററിലെ പരസ്യവാചകം കാരണം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുകയും അതോടൊപ്പം വിവാദത്തിലാകുകയും ചെയ്ത സിനിമയാണ് ‘ന്നാ താൻ കേസ് കൊട്’. തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നായിരുന്നു വാചകം. കേരളത്തിലെ റോഡുകളിലെ കുഴി ചർച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് ഈ പരസ്യവാചകം ചര്‍ച്ചയും വിവാദവുമൊക്കെയായിത്. പലരും സിനിമ ബഹിഷ്ക്കരിക്കുമെന്ന് വരെ ആഹ്വാനം ചെയ്തു. ഇതിനെയെല്ലാം പിന്തള്ളിയാണ് സിനിമ ഇപ്പോൾ മികച്ച വിജയം നേടി മുന്നേറുന്നത്. 

ഇപ്പോഴിതാ സിനിമയുടെ യുകെ, അയർലന്റ് റിലീസിന്റെ ഭാഗമായുള്ള പോസ്റ്ററാണ് ശ്രദ്ധേയമാകുന്നത്. 'തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴി ഇല്ലാ, എന്നാലും വന്നേക്കണേ' എന്നാണ് പോസ്റ്ററിലെ പരസ്യവാചകം.

‍കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത സിനിമ വലിയ വിജയം നേടി മുന്നേറുകയാണ്. ചിത്രം ഇതിനോടകം തന്നെ 25 കോടി കലക്‌ഷനും മറി കടന്നു കഴിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}