മഹാലക്ഷ്മിയെ ഒക്കത്തെടുത്ത് മീനാക്ഷി; ഓണം ആഘോഷിച്ച് ദിലീപും കാവ്യയും

dileep-meenakshi-kavya
SHARE

കുടുംബസമേതം ഓണം ആഘോഷിച്ച് നടൻ ദിലീപ്. കാവ്യയ്ക്കും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരം ആരാധകർക്ക് ഓണാശംസകൾ നേർന്നത്. കസവു സാരി ഉടുത്ത കാവ്യയ്ക്കും മീനാക്ഷിക്കും ഒപ്പം പട്ടു പാവാട അണിഞ്ഞു നിൽക്കുന്ന മഹാലക്ഷ്മി തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. 

meenakshi-mahalakshmi

ആരാധകരും സഹപ്രവർത്തകരും ഉൾപ്പടെ നിരവധി ആളുകളാണ് കുടുംബത്തിന് ആശംസകളുമായി എത്തിയത്. മീനാക്ഷിയും തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഇതേ ചിത്രം പങ്കുവച്ചിട്ടുണ്ട്.

വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് ദിലീപിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം റാഫി- ദിലീപ് കൂട്ടു കെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ദിലീപിനൊപ്പം ജോജു ജോർജും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.  സിദ്ദീഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ സ്ക്രീനിൽ എത്തിക്കുന്നത്. റാഫി തന്നെയാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്.

meenakshi-mahalakshmi-2

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ദിലീപ് തന്നെയാണ് നായകന്‍. തെന്നിന്ത്യന്‍ താരം തമന്നയാണ് നായിക. നടിയുടെ ആദ്യ മലയാള അരങ്ങേറ്റ ചിത്രം കൂടിയാണിത്. ദിലീപിന്‍റെ കരിയറിലെ 147-ാം ചിത്രമാണ് ഇത്. ഉദയ കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA