ADVERTISEMENT

തുടർ പരാജയങ്ങളിൽ വീണുകിടന്ന ബോളിവുഡ് ബോക്സ്ഓഫിസിന് ആശ്വാസമായി ബ്രഹ്മാസ്ത്ര. ചിത്രത്തിന്റെ മൂന്ന് ദിവസത്തെ കലക്‌ഷൻ 225 കോടി രൂപ പിന്നിട്ടുവെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ വെളിപ്പെടുത്തി. ചിത്രത്തിന്റെ ആദ്യ ദിന കലക്‌ഷൻ 75 കോടിയാണ്.

വൻ ബഹിഷ്‌കരണ ക്യാംപെയ്നുകൾക്കിടയിലാണ് ചിത്രം കോടികൾ വാരിക്കൂട്ടുന്നത്. റിലീസിന് മുമ്പേ ചിത്രത്തിന് വൻ ബുക്കിങ്ങും ലഭിച്ചിരുന്നു. കോവിഡിന് ശേഷം രേഖപ്പെടുത്തിയ മികച്ച അഡ്വാൻസ് ബുക്കിങ്ങും ഈ ചിത്രത്തിനായിരുന്നു. ബോളിവുഡിന് ബ്രഹ്‌മാസ്ത്രയിൽ വൻ പ്രതീക്ഷയാണ്. ആമിർഖാനും അക്ഷയ്കുമാറുമൊക്കെ ബോക്‌സ്ഓഫിസിൽ മൂക്കും കുത്തി വീണപ്പോൾ പ്രതീക്ഷകളത്രയും അയാൻ മുഖർജിയുടെ ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിലായിരുന്നു.

അതിനിടയിലാണ് രൺബീർ കപൂർ ബീഫ് ഇഷ്ടപ്പെടുന്നു എന്നു പറഞ്ഞതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ഹേറ്റ് ക്യാംപെയ്ൻ സജീവമായത്. ട്വിറ്ററിൽ ബോയ്കോട്ട് ബ്രഹ്മാസ്ത്ര എന്ന ഹാഷ്ടാഗ് സജീവമാണ്. ചിത്രത്തിനെതിരെ വലിയ രീതിയിൽ സൈബർ ആക്രമണവും നടക്കുന്നുണ്ട്.

ഏകദേശം 410 കോടി രൂപയാണ് ബ്രഹ്‌മാസ്ത്രയുടെ ബജറ്റ്. ചിത്രം മൂന്ന് ഭാഗങ്ങളായാണ് നിർമിച്ചിരിക്കുന്നത്. ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, നാഗാർജുന തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com