ADVERTISEMENT

നയൻതാരയുടെ അമ്മ ഓമന കുര്യന്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി വിഘ്നേഷ് ശിവൻ. ‘പ്രിയപ്പെട്ട ഓമനകുര്യൻ, ജന്മദിനാശംസകൾ. എന്റെ മറ്റൊരു അമ്മ. ഞാൻ വളരെയധികം സ്നേഹിക്കുന്നൊരു സ്ത്രീ. മനോഹരമായ ഹൃദയമുള്ള ശുദ്ധാത്മാവ്. നിങ്ങളുടെ നല്ല ആരോഗ്യത്തിനും സമാധാനത്തിനും സന്തോഷത്തിനും ഒരുപാട് അനുഗ്രഹങ്ങൾക്കും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു.’ അമ്മയുടെ നെറുകയിൽ ഉമ്മ വയ്ക്കുന്ന ചിത്രം ഷെയർ ചെയ്തുകൊണ്ട് വിഘ്നേഷ് കുറിച്ചു.

 

നയൻതാരയുമായുള്ള വിവാഹച്ചടങ്ങിൽ വച്ച് എടുത്ത ചിത്രമാണ് വിഘ്നേഷ് പങ്കുവച്ചത്. താരങ്ങളും ആരാധകരുമടക്കം നിരവധി ആളുകളാണ് ഓമനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തുവന്നത്. എത്ര തിരക്കുകൾക്കിടയിലും അമ്മയുടെ പിറന്നാൾ ആഘോഷമാക്കാൻ നയൻതാരയും വിഘ്നേഷും സമയം കണ്ടെത്താറുണ്ട്. 

 

നീണ്ടനാളത്തെ പ്രണയത്തിനൊടുവില്‍ അടുത്തിടെയായിരുന്നു വിഘ്‌നേഷും നയന്‍താരയും വിവാഹിതരായത്. മഹാബലിപുരത്ത് വച്ച് നടന്ന വിവാഹത്തിൽ അമ്മ ഓമന നയൻതാരയ്ക്കൊപ്പമുണ്ടായിരുന്നു. അച്ഛൻ കുര്യന് ആരോഗ്യനില മോശമായതിനാല്‍ വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com