ADVERTISEMENT

ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി പാൻ നളിൻ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം ലാസ്റ്റ് ഫിലിം ഷോ (ചെല്ലോ ഷോ). ബെയ്ജിങ് രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള വിദേശ മേളകളിൽ ചിത്രത്തിന് മികച്ച അംഗീകാരങ്ങൾ ലഭിച്ചിരുന്നു. രാജമൗലി ചിത്രം ആർആർആർ, കശ്മീർ ഫയൽസ്, റോക്കട്രി എന്നീ സിനിമകളെ പിന്തള്ളിയാണ് ലാസ്റ്റ് ഫിലിം ഷോ ഓസ്കറിലേക്ക് എത്തുന്നത്.

 

സിനിമയോട് അടങ്ങാത്ത സ്നേഹമുള്ള ഒൻപതുകാരനായ സമയ്‍യുടെ കഥയാണ് ചിത്രം പറയുന്നത്. ഭവിൻ രബാരിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഒക്ടോബർ 14ന് ഗുജറാത്തിലും സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സ്ക്രീനുകളിലും റിലീസ് ചെയ്യും. റോയ് കപൂർ ഫിലിംസിന്റെ ബാനറിൽ സിദ്ധാർഥ് റോയ് കപൂർ ആണ് ചിത്രത്തിന്റെ നിർമാണം.

 

ട്രിബേക്ക ഫിലിം ഫെസ്റ്റവലിൽ ആയിരുന്നു ചിത്രത്തിന്റെ വേൾഡ് പ്രിമിയർ നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com