ADVERTISEMENT

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ അറിയിച്ച് നടി അന്ന രാജൻ. പദയാത്രയില്‍ എല്ലാവരും ഒന്നായി അണി ചേരണമെന്നും ആലുവയില്‍ എത്തുന്ന യാത്രയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും അന്ന പറയുന്നു. ഭാരത് ജോഡോ യാത്രയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന വിഡിയോയിലൂടെയാണ് നടിയുടെ ക്ഷണം. 

 

ഒന്‍പത് ദിവസം പൂര്‍ത്തിയാകുന്ന ജോഡോ യാത്ര സെപ്റ്റംബർ 21നാണ് എറണാകുളം ജില്ലയില്‍ എത്തുക. ബുധനാഴ്ച രാവിലെ 6.30നു കുമ്പളം ടോൾ പ്ലാസയിൽ നിന്നു ജില്ലയിലെ പര്യടനത്തിനു തുടക്കമായി. 

 

വ്യാഴാഴ്ച രാവിലെ 6.30ന് ആലുവ കവലയില്‍ നിന്നാരംഭിക്കുന്ന പദയാത്ര രാവിലെ 10.30നു ജില്ലാ അതിര്‍ത്തിയായ കറുകുറ്റിയില്‍ എത്തും. ഉച്ചയ്ക്ക് ഒന്നു മുതല്‍ 2 വരെ കറുകുറ്റി അഡ്‌ലസ് കണ്‍വന്‍ഷന്‍ സെന്റര്‍ ഗ്രൗണ്ടിലാണു വിശ്രമം. ഉച്ചയ്ക്കു ശേഷമുള്ള പദയാത്ര ഇടപ്പള്ളി ടോൾ ജംക്‌ഷനിൽ നിന്നു വൈകിട്ട് 4ന് ആരംഭിക്കും. സമാപനം വൈകിട്ട് 7ന് ആലുവ സെമിനാരിപ്പടി ജംക്‌ഷനിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com