ഫഹദിന്റെ പാച്ചുവും അത്ഭുത വിളക്കും അവസാന ഷെഡ്യൂളിന് തുടക്കം

fahadh-akhil
SHARE

അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രമായ പാച്ചുവും അത്ഭുത വിളക്കിന്റെ അവസാന ഷെഡ്യൂൾ കൊച്ചിയിൽ ആരംഭിച്ചു. നേരത്തെ മുംബൈയിലും കൊച്ചിയിലുമായി ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയിരുന്നു. പാലക്കാട്ടും ഗോവയിലുമായി ഈ ഷെഡ്യൂളിൽ സിനിമ പൂർത്തിയാക്കും.

ക്രിസ്മസിന് എത്തുമെന്നു കരുതിയ ചിത്രം അടുത്ത അവധിക്കാലത്താണു തിയറ്ററിൽ എത്തിക്കുക എന്നാണു സൂചന. ഫഹദിനൊപ്പം  ഇന്നസന്റ്, മുകേഷ് എന്നിവരും ഏറെ പുതുമുഖങ്ങളും സിനിമയിലുണ്ട്. ഫുൾമൂൺ സിനിമയ്ക്കുവേണ്ടി സേതു മണ്ണാർക്കാടാണു ചിത്രം നിർമിക്കുന്നത്. നവംബർ അവസാനവാരം ഷൂട്ടിങ് പൂർത്തിയാകും.

തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ് സംഗീതം. ശരൺ വേലായുധൻ ഛായാഗ്രഹണം. പ്രൊഡക്‌ഷന്‍ ഡിസൈന്‍ രാജീവന്‍, വസ്ത്രാലങ്കാരം ഉത്തര മേനോന്‍, സിങ്ക് സൗണ്ട് അനില്‍ രാധാകൃഷ്ണന്‍, കലാസംവിധാനം അജി കുട്ടിയാനി, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, സൗണ്ട് മിക്സ് സിനോയ് ജോസഫ്, മേക്കപ്പ് പാണ്ഡ്യന്‍, സ്റ്റില്‍സ് മോമി, അസോസിയേറ്റ് ഡയറക്ടര്‍ ആരോണ്‍ മാത്യു, വരികള്‍ മനു മഞ്ജിത്ത്.

ഇരട്ട സഹോദരനായ അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന സിനിമ  ഹിറ്റായിരുന്നു. ഇതോടെ സത്യൻ അന്തിക്കാടിന്റെ രണ്ടാമത്തെ മകനും സ്വതന്ത്ര സംവിധായകനായുകയാണ്. സത്യന്റെ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്തിരുന്ന അഖിലിന്റെ ഡോക്യുമെന്ററികൾ രാജ്യാന്തര ബഹുമതികൾ നേടിയിട്ടുണ്ട്. നെറ്റ്ഫ്ളിക്സ് ആസ്ഥാനത്തു പ്രദർശിപ്പിച്ചു സംവിധാകനുമായി ടെലികോം നടത്തിയ ഇന്ത്യയിലെ അപൂർവം ഡോക്യുമെന്ററികളിലൊന്നാണിത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}