മണ്ടൻ ചോദ്യത്തിന് ഗൗതം മേനോന്റെ തഗ് മറുപടി: വിഡിയോ

gautham-menon
ചിത്രത്തിന് കടപ്പാട്: youtube.com/NewsBuzz
SHARE

‘‘ചെക്ക ചെവന്ത വാനം സിനിമ ഷൂട്ട് വളരെ ബുദ്ധിമുട്ടേറിയതായിരിക്കുമല്ലോ? ചിമ്പു, വിജയ് സേതുപതി, അരവിന്ദ് സ്വാമി ഇവരെയൊക്കെ എങ്ങനെ മാനേജ് ചെയ്തു...’’ അവതാരകന്റെ ചോദ്യം സംവിധായകൻ ഗൗതം മേനോനോടാണ്. മണിരത്നം സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ ചിത്രമാണ് ചെക്ക ചെവന്ത വാനം. പുതിയ ചിത്രമായ വെന്തു തണിന്തത് കാട് എന്ന സിനിമയുടെ തെലുങ്ക് പ്രമോഷൻ അഭിമുഖത്തിനിടെയാണ് സംഭവം.

എന്നാൽ ഗൗതം മേനോൻ ഈ ചോദ്യം സ്വീകരിച്ചത് വളരെ രസകരമായാണ്. താനാണ് ചെക്ക ചെവന്ത വാനം സംവിധാനം ചെയ്തത് എന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘‘സത്യം, വളരെ ബുദ്ധിമുട്ടേറിയ ഷൂട്ടായിരുന്നു. വിജയ് സേതുപതി, ചിമ്പു, അരുൺ വിജയ്, അരവിന്ദ് സ്വാമി ഇവരൊക്കെ തിരക്കേറിയ താരങ്ങളാണ്. ഇവരുടെയൊക്കെ ഡേറ്റ് വേണം. പക്ഷേ ഞാൻ മണിരത്നം ആണല്ലോ. അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ ഇവരെയൊക്കെ എന്റെ സിനിമയിൽ കൊണ്ടുവരാൻ സാധിച്ചു. രാവിലെ 4.30 മണിക്ക് ഷൂട്ട് തുടങ്ങും. നടന്മാരെല്ലാം കൃത്യ സമയത്ത് തന്നെ സെറ്റിലെത്തും. ഗൗതം മേനോന്റെ സെറ്റിൽ ചിമ്പു എത്തുന്നത് 7 മണിക്കാണെന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും. പക്ഷേ അദ്ദേഹം ഇവിടെ എനിക്കുവേണ്ടി കൃത്യസമയത്ത് എത്തി.’’ – ഗൗതം മേനോന്റെ മറുപടി.

ഈ അഭിമുഖം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇപ്പോഴത്തെ അവതാരകർ യാതൊരു പഠനവും കൂടാതെയാണ് അഭിമുഖത്തിനു വരുന്നതെന്നും ഗൗതം മേനോനെപ്പോലെ മുതിർന്ന സംവിധായകരെ അഭിമുഖം നടത്തുമ്പോൾ നന്നായി ശ്രദ്ധിക്കണമെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ആ സന്ദർഭം മനോഹരമായി കൈകാര്യം ചെയ്ത ഗൗതം മേനോനെ പ്രശംസിച്ച് ട്രോൾ വിഡിയോകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}