ആമിറിന്റെ മകളെ പ്രൊപ്പോസ് ചെയ്ത് കാമുകൻ; യെസ് പറഞ്ഞ് ഇറ ഖാൻ

ira-khan-engaged
SHARE

ആമിർ ഖാന്റെ മകൾ ഇറ ഖാനെ പ്രൊപ്പോസ് ചെയ്ത്‌ കാമുകൻ നൂപുർ ശിഖർ. ഇറ്റലിയിൽ നടന്ന ഫിറ്റ്നസ് മത്സരത്തിനിടെയാണ് നൂപുർ ഇറയെ പ്രൊപ്പോസ് ചെയ്തത്. അപ്പോൾത്തന്നെ ഇറ സമ്മതമറിയിക്കുകയും പ്രൊപ്പോസൽ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇറ ഖാന്റെ ദീർഘകാല സുഹൃത്താണ് നൂപുർ ശിഖർ.

“അതെ, ഞാൻ യെസ് പറഞ്ഞു” എന്ന അടിക്കുറിപ്പോടെയാണ് നൂപുർ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ ഇറ പങ്കുവച്ചത്. നൂപൂറും തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ രണ്ടു ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. “അതെ, അവൾ യെസ് പറഞ്ഞു” എന്നും “ഞങ്ങൾ വിവാഹനിശ്ചയം നടത്തിയ സ്ഥലത്ത് അയൺമാന് ഒരു പ്രത്യേക ഇടമുണ്ടായിരുന്നു" എന്നുമാണ് നൂപുർ അടിക്കുറിപ്പായി ചേർത്തത്.

nupur-ira-khan

ഇറയും നൂപുറും പ്രണയത്തിലാണെന്നു വാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ട് ഏറെനാളായി. പൊതു ചടങ്ങുകളിലും പാർട്ടികളിലും അവർ ഒരുമിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. പലപ്പോഴും ഇൻസ്റ്റഗ്രാം പോസ്റ്റുകൾ വഴി പരസ്പരം സ്നേഹം പ്രകടിപ്പിക്കുമായിരുന്നെങ്കിലും തങ്ങൾ വിവാഹിതരാകാൻ പോകുന്നുവെന്ന സൂചന ആദ്യമായാണ്.

ഫിറ്റന്സ് പരിശീലകനാണ് നൂപുർ. വിഷാദരോഗം ബാധിച്ച സമയത്ത് ഇറയെ ജീവിതത്തിലേക്ക് തിരികെയെത്താൻ സഹായിച്ചത് നൂപുറുമായുള്ള സൗഹൃദമായിരുന്നു. ആമിർ ഖാന് ആദ്യ ഭാര്യ റീന ദത്തയിലുള്ള മകളാണ് ഇറ. ഈ ബന്ധത്തിൽ ജുനൈദ് എന്ന മകനുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}