സമാന്തയുടെ നായകനായി ദേവ് മോഹൻ; ശാകുന്തളം നവംബർ 4ന് റിലീസ്

shaakunthalam-movie
SHARE

സമാന്ത നായികയായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘ശാകുന്തളം’ നവംബർ 4ന് തിയറ്ററുകളിൽ. സമാന്ത ശകുന്തളയായി എത്തുമ്പോൾ ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്. ഗുണശേഖറാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. കാളിദാസന്റെ ശാകുന്തളത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ വമ്പന്‍ താരനിര അണിനിരക്കുന്നു. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിൽ ചിത്രം റിലീസിനെത്തുന്നത്.

രുദ്രമാദേവിക്കു ശേഷം ഗുണശേഖർ സംവിധാനം ചെയ്യുന്ന ചിത്രം നീലിമ ഗുണയും ദില്‍ രാജുവും ചേര്‍ന്ന് നിർമിക്കുന്നു. മോഹന്‍ ബാബു, പ്രകാശ് രാജ്, ഗൗതമി, അദിതി ബാലന്‍, അനന്യ നാഗെല്ല, മധുബാല, കബീര്‍ ബേഡി, അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ എന്നിവരാണ് മറ്റ് താരങ്ങൾ. അദിതി ബാലൻ അനസൂയയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും എത്തുമെന്നാണ് റിപ്പോർട്ട്.

മണി ശർമയാണ് സം​ഗീത സംവിധാനം. ശേഖർ വി ജോസഫ് ഛായാ​ഗ്രഹണവും പ്രവീൺ പുഡി എഡിറ്റിങ്ങും നിർവഹിക്കുന്നു. പിആർഓ ശബരി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}