ടിനു പാപ്പച്ചൻ സിനിമയുടെ ചിത്രീകരണത്തിനിടെ ചാക്കോച്ചന് പരുക്ക്

chakochan-inury
SHARE

പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ കുഞ്ചാക്കോ ബോബന് പരുക്ക്. തോളെല്ലിനാണ് പരുക്കേറ്റത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് സംഭവം. ആക്‌ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ കൈയ്ക്കു പരുക്കേൽക്കുകയായിരുന്നു. നേരത്തെ തന്നെ അദ്ദേഹത്തിന്റെ തോളെല്ലിന് ചെറിയ രീതിയിലുള്ള പ്രശ്നം ഉണ്ടായിരുന്നു. അവിടെ തന്നെ വീണ്ടും പരുക്കേൽക്കുകയായിരുന്നു.

സിനിമയുടെ ഷൂട്ടിങ് ഗൂഡല്ലൂരിൽ പുരോഗമിക്കുകയാണ്. ഒരു പരുക്കൻ കഥാപാത്രം ഡിമാൻഡ് ചെയ്‍ത 'പരുക്ക്' എന്നാണ് കൈയ്യുടെ നിലവിലെ അവസ്ഥ വിവരിച്ചുള്ള ചിത്രം പങ്കുവച്ച ശേഷം ചാക്കോച്ചൻ കുറിച്ചത്.

'അജഗജാന്തരം' എന്ന ഹിറ്റിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകൻ. ആന്റണി വര്‍ഗീസും അര്‍ജുൻ അശോകനും പ്രധാന വേഷങ്ങളിലുണ്ട്. ജിന്റോ ജോര്‍ജ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. കലാസംവിധായകൻ ഗോകുല്‍ദാസും എഡിറ്റര്‍ നിഷാദ് യൂസഫുമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}