‘ശാപം പതിഞ്ഞ മണ്ണ്’; ഭയപ്പെടുത്താൻ കുമാരി; ടീസര്‍

kumari-teaser
SHARE

പ്രേക്ഷകരില്‍ ഭയവും ഉദ്വേഗവും നിറച്ചുകൊണ്ട് ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന ത്രില്ലര്‍ ചിത്രം കുമാരിയുടെ ടീസര്‍. കാഞ്ഞിരങ്ങാട് എന്ന ഗ്രാമവും അവിടേക്ക് എത്തുന്ന കുമാരി എന്ന നായികയെക്കുറിച്ചുമാണ് ടീസറിൽ കാണാനാകുക. പൃഥ്വിരാജാണ് വിവരണം നൽകുന്നത്. 'രണ'ത്തിലൂടെ ശ്രദ്ധേയനായ നിര്‍മല്‍ സഹദേവാണ് സിനിമയുടെ സംവിധാനം. ഫസല്‍ ഹമീദും നിര്‍മല്‍ സഹദേവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോണ്‍, ജേക്‌സ് ബിജോയ്, ശ്രീജിത്ത് സാരംഗ്, നിർമൽ സഹദേവ് എന്നിവര്‍ ചേര്‍ന്ന് നിർമിച്ചിരിക്കുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സ് അവതരിപ്പിക്കുന്നു. ഷൈൻ ടോം ചാക്കോ, രാഹുല്‍ മാധവ്, സ്ഫടികം ജോര്‍ജ്, ജിജു ജോണ്‍, ശിവജിത്ത് നമ്പ്യാര്‍, പ്രതാപന്‍, സുരഭി ലക്ഷ്മി, സ്വാസിക, ശ്രുതി മേനോന്‍, തന്‍വി റാം എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍

എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, സംഗീതം ജേക്‌സ് ബിജോയ്, പ്രൊഡക്‌ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്, മേക്കപ്പ് അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം സ്‌റ്റെഫി സേവ്യര്‍, പരസ്യകല ഓള്‍ഡ് മോങ്ക്‌സ്, പിആർഒ എ.എസ്. ദിനേശ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA