മമ്മൂട്ടിയും നിവിനുമില്ല; പോരാട്ടം പൊന്നിയൻ സെൽവനും മൂസയും തമ്മിൽ

september-release
SHARE

മമ്മൂട്ടി ചിത്രം റോഷാക്കും നിവിൻ പോളിയുടെ സാറ്റർഡേ നൈറ്റ്സും റിലീസ് നീട്ടിയതോടെ ഈ ആഴ്ച തിയറ്ററുകളിലെത്തുന്ന വലിയ റിലീസുകൾ മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനും സുരേഷ് ഗോപിയുടെ മേം ഹൂ മൂസയും മാത്രമാകും. പൊന്നിയിൻ സെൽവനും മേം ഹൂ മൂസയും 30ന് തിയറ്ററുകളിൽ എത്തും. ധനുഷ്‍–സെൽവരാഘവൻ ചിത്രം നാനേ വരുവേൻ –ഈ മാസം 29, വിക്രംവേദ ഹിന്ദി –30 എന്നിവയാണ് ഈ ആഴ്ച തിയറ്ററുകളിലെത്തുന്ന മറ്റ് സിനിമകൾ.

പൊന്നിയിൻ സെൽവന്റെ മലയാളം പതിപ്പാകും മിക്ക തിയറ്ററുകളിലും റിലീസ് ചെയ്യുക. ശങ്കർ രാമകൃഷ്ണനാണ് മലയാളം പതിപ്പിന് സംഭാഷണം തയാറാക്കിയിരിക്കുന്നത്.

സാറ്റർഡേ നൈറ്റ്സ് ഒക്ടോബർ അഞ്ചിനാകും റിലീസിനെത്തുക. മമ്മൂട്ടിയുടെ റോഷാക്കും ഒക്ടോബർ രണ്ടാം വാരത്തോടെ എത്തും. മോഹൻലാലിന്റെ മോൺസ്റ്റര്‍ ദീപാവലി റിലീസ് ആണ്.

പൊന്നിയിൻ സെൽവൻ

മണിരത്‍നം ഒരുക്കിയിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ’ ഹിന്ദി ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് റിലീസിനെത്തുന്നത്. ബോക്സ് ഓഫിസിൽ വെന്നിക്കൊടി പാറിക്കാൻ പോകുന്ന മറ്റൊരു ചിത്രമാകും പൊന്നിയിൻ സെൽവൻ എന്നാണ് അണിയറ സംസാരം. വിക്രം, കാർത്തി, ജയം രവി, ജയറാം, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങി നിരവധി മുൻനിരതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.

മേം ഹൂ മൂസ

സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന കോമഡി ത്രില്ലറാണ് മേം ഹൂ മൂസ. കോൺഫിഡന്റ് ഗ്രൂപ്പ് ആൻഡ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ഡോ. സി.ജെ. റോയ്, തോമസ് തിരുവല്ല എന്നിവരാണ് നിര്‍മാണം. പട്ടാളക്കാരനായ മലപ്പുറം പൊന്നാനിക്കാരൻ മൂസ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

നാനേ വരുവേൻ

ധനുഷ്–സെൽവരാഘവൻ ടീം വീണ്ടും ഒന്നിക്കുന്നു എന്നതാണ് സിനിമയുടെ പ്രധാന പ്രത്യേകത. ഇന്ദുജയാണ് നായിക. സെൽവരാഘവൻ, യോഗി ബാബു, പ്രഭു എന്നിവരാണ് മറ്റ് താരങ്ങൾ. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. നാനേ വരുവേന്‍ കേരളത്തിൽ എത്തിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് സിനിമാസ് ആണ്.

സാറ്റർഡേ നൈറ്റ്

കായംകുളം കൊച്ചുണ്ണിക്കു ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്. ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രമായാണ്‌ നിവിൻ പോളി എത്തുന്നത്‌. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നു. നവീൻ ഭാസ്കറാണ് 'സാറ്റർഡേ നൈറ്റിന്റെ' തിരക്കഥ ഒരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് സിനിമയുടെ നിര്‍മാണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}