ADVERTISEMENT

വോൾവെറിൻ ആരാധകർക്കൊരു സന്തോഷവാർത്ത. ഡെഡ്പൂൾ മൂന്നാം ഭാഗത്തിൽ വോൾവെറിൻ ആയി ഹ്യൂജ് ജാക്ക്മാനും എത്തുമെന്നാണ് നായകൻ റെയാൻ റെയ്നോൾഡ്സ് പറയുന്നത്. രസകരമായൊരു വിഡിയോയിലൂടെയായിരുന്നു ഈ വാർത്ത റെയാൻ ആരാധകരെ അറിയിച്ചത്. 2024 സെപ്റ്റംബർ 6നാണ് ഡെഡ്പൂൾ 3 റിലീസിനെത്തുക.

 

2017ല്‍ റിലീസിനെത്തിയ ലോഗൻ സിനിമയിൽ വോൾവെറിൻ കഥാപാത്രം മരിക്കുന്നതായാണ് കാണിക്കുന്നത്. ഹ്യൂജ് ജാക്ക്മാന്‍ അനശ്വരമാക്കിയ കഥാപാത്രം തിരിച്ചെത്തുമ്പോൾ അതേത് കാലഘട്ടത്തിൽ നടക്കുന്ന കഥയാണെന്നാണ് ആരാധകരുടെ സംശയം. അതോ വോൾവെറിന്റെ വേറൊരു വേരിയന്റ് ആയിരിക്കുമോ ഈ കഥാപാത്രമെന്നും ആരാധകർ ചോദ്യമുയർത്തുന്നു.

 

മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് അവതരിപ്പിക്കുന്ന ഡെഡ്പൂൾ മൂന്നാം ഭാഗത്തിൽ അവഞ്ചേഴ്സിൽ നിന്നുമുള്ള കഥാപാത്രങ്ങൾ എത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ. എംസിയുവിന്റെ മൾടിവേഴ്സ് ചിത്രങ്ങളായ ഡോക്ടർ സ്ട്രെയ്ഞ്ച് പുതിയ ഭാഗത്തിൽ എക്സ്മെൻ സിനിമകളിലൂടെ കണ്ട് പ്രൊഫസർ എക്സിനെ പരിചയപ്പെടുത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com