ADVERTISEMENT

ഹൈലൈറ്റ് മാളിൽ സിനിമാ പ്രമോഷനിടെ യുവനടിമാർക്കു നേരെയുണ്ടായ ൈലംഗികാതിക്രമത്തിൽ പ്രതികരിച്ച് സിനിമാ പ്രവർത്തകര്‍. ചുറ്റിനുമുള്ള നൂറ് ക്യാമറകൾക്കു മുമ്പിലാണ് ഇത്തരം ക്രൈം അരങ്ങേറുന്നതെന്നും ഇത്തരക്കാരുടെ മുഖങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ തുറന്നു കാട്ടണമെന്നും സംവിധായകൻ ബിലഹരി അഭിപ്രായപ്പെട്ടു. കോഴിക്കോട് വച്ച് സമാനമായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്നാണ് നടിയും ട്രാൻസ്ജെൻഡറുമായ ശീതൾ ശ്യാം പ്രതികരിച്ചത്.

ബിലഹരിയുടെ വാക്കുകൾ: സാറ്റർഡേ നൈറ്റ്സ് എന്ന സിനിമയുടെ ടീം കാലിക്കറ്റ് മാളിൽ വച്ച് നേരിട്ട അവസ്‌ഥ പോസ്റ്റിലൂടെയും വിഡിയോയിലൂടെയും കാണുമ്പോൾ അതൊരാൾക്ക് മാത്രം ഉണ്ടായ അനുഭവമല്ല, ആ കൂട്ടത്തിലുള്ള മറ്റ്‌ സ്ത്രീകൾക്കും ഇതേ അനുഭവം ഉണ്ടായെന്നു മനസ്സിലാവുന്നു. ഇവിടെ ഒരു സ്ത്രീ അത് ഭാര്യയാണെങ്കിലും ആരാണെങ്കിലും നോ പറഞ്ഞാൽ അത് നോ തന്നെ എന്ന തരത്തിലുള്ള ഒരാളുടെ consent, privacy തുടങ്ങിയ കാര്യങ്ങളെ അഡ്രസ് ചെയ്തു ചുറ്റുമുള്ള ആയിരം തെറ്റുകളെ പുറത്തേക്ക് കൊണ്ട് വരുന്ന സമയത്താണ് ഈ കേറിപ്പിടിക്കൽ പോലുള്ള ബേസിക് ക്രൈം ചുറ്റിലുമുള്ള നൂറ് കാമറകൾക്ക് മുമ്പിൽ അരങ്ങേറുന്നത്. നടിമാർ പൊതു സ്വത്താണ്, പിന്നെ കിട്ടുന്നത് അടിയായാലും തൊഴിയായാലും അപ്പോഴത്തെ സുഖം മുഖ്യം എന്ന പോലുള്ള സൂക്തങ്ങളുമായി ഇപ്പോഴും ജാമ്പവാന്റെ കാലത്തെ കടച്ചിലുമായി നടക്കുന്ന ഇവറ്റയെ ഒക്കെ കൃത്യമായി ക്യാമറ വഴി പൊക്കി നിയമത്തിനു മുന്നിൽ കൊണ്ടുവരണം, മുഖവും പബ്ലിക് ആക്കണം !!!

ശീതൾ ശ്യാം: തല്ല് കൊടുത്തുനന്നായി. കഴിഞ്ഞ കുറച്ചു നാൾ മുൻപ് കോഴിക്കോട് എസ്.കെ. പൊറ്റക്കാട് ഹാളിൽ നടന്ന എംസിഎഫ് എന്ന സംഘടാ പ്രോഗ്രാമിന് പോയപ്പോൾ ഇതേ അനുഭവം ഉണ്ടായിരുന്നു, കൊടുത്തു ഞാനും. കോഴിക്കോട് നടന്ന ക്വീർ പ്രൈഡനും ഉണ്ടായിരുന്നു ഇതേ അനുഭവം. ജയൻ ചെറിയാൻ പടം കാ ബോഡി ഷൂട്ട്‌ ചെയുമ്പോൾ കടപ്പുറം ഏരിയയിൽ രണ്ടു ആളുകൾ തന്നു ഇതേ അനുഭവം... ഇതൊന്നും തീരുമാനം ആകില്ല ഇവിടെ കൊണ്ടു ഒന്നും... കുറച്ചു കൂടി രാത്രി നടത്തം നടത്തി നോകാം ലെ...കോപ്പിലെ നാട്...

ആര്യൻ (നടൻ): ‘‘അങ്ങനെ ആണുങ്ങൾ ഉള്ള ആൾക്കൂട്ടത്തിലേക്ക്‌ നടി കടന്ന് പോയത്‌ കൊണ്ടാണ്‌ കോഴിക്കോട്‌ മാളിൽ ചിലവന്മാർ കയറിപ്പിടിച്ചത്‌ അത്രേ!! ശരിക്കും?? ഇത്തരത്തിൽ ഉള്ള നിരീക്ഷണങ്ങൾ നടത്തുന്നവരോട്‌ ഒന്നേ പറയാനുള്ളൂ, തിരക്കിനിടയിൽ സ്ത്രീയേ കിട്ടിയപ്പോൾ അതൊരു അവസരമായി കണ്ട അവന്മാരും നിങ്ങളും തമ്മിൽ ഒരു വ്യത്യാസമില്ലാതെയാവും.

ഒരാളുടെ ശരീരത്തിൽ അവരുടെ അനുവാദമില്ലാതെ ഒന്ന് തൊടാൻ പോലും അവകാശം ഒരാൾക്കും ഇല്ലെന്നിരിക്കേ... കോഴിക്കോട്‌ മാളിൽ സിനിമ പ്രമോഷനായി എത്തിയ നടിമാരുടെ ശരീരത്തിൽ കയറി പിടിച്ചവന്മാരെ ക്യാമറയിലൂടെ കൃത്യമായി ഐഡന്റിഫൈ ചെയ്ത്‌ നിയമത്തിന്‌ മുന്നിൽ കൊണ്ട്‌ വന്ന് മാതൃകാപരമായ ശിക്ഷ നൽകണം. ഇത്രയും ക്യാമറകൾ കവർ ചെയ്യുന്ന ഇവന്റ്‌ ആണെന്നറിഞ്ഞിട്ടും അവന്മാരുടെ ധൈര്യം ഒന്ന് നോക്കൂ!! That says a lot! ആ ധൈര്യം ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്‌.. ’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com