‘പണത്തിന് പിന്നാലെ പായുന്ന നിങ്ങളോട് എന്ത് പറയാൻ’; വിമർശകന് നവ്യയുടെ മറുപടി

navya-nair-latest
SHARE

വിമർശിക്കാൻ എത്തിയ ആൾക്ക് തക്ക മറുപടിയുമായി നവ്യ നായർ. സമൂഹമാധ്യമത്തിൽ കുറിച്ച ചിത്രത്തിനു താഴെയാണ് ബാബുരാജ് എന്നൊരാൾ നവ്യയെ വിമർശിച്ച് കമന്റ് ചെയ്തത്.

‘‘കെട്ടിയോനെയും കളഞ്ഞ് പണം, ഫാൻസ് ഇതിന്റെ പിന്നാലെ പായുന്ന നിങ്ങളോട് എന്ത് പറയാൻ. ജീവിതം ഒന്നേ ഒള്ളൂ. സന്തോഷമായിരിക്കണം.’’–ഇതായിരുന്നു കമന്റ്.

navya-comment

കമന്റ് ശ്രദ്ധയിൽപെട്ട  നവ്യ ഉടൻ തന്നെ മറുപടിയുമായി എത്തി. ‘‘ഇതൊക്കെ ആരാ തന്നോട് പറഞ്ഞേ? പിന്നെ അവസാന ലൈൻ സത്യമാണ് കേട്ടോ. ജീവിതം ഒന്നേ ഒള്ളൂ, സന്തോഷമായിരിക്കൂ. എന്തിനാ ദുഷിപ്പൊക്കെ പറഞ്ഞു നടക്കുന്നേ’’. 

നവ്യയുടെ മറുപടിയെ അഭിനന്ദിച്ച് നിരവധിപേർ രംഗത്തെത്തി. സിനിമയ്ക്കും അപ്പുറെ സ്വകാര്യ ജീവിതം ആഗ്രഹിക്കുന്നവരാണ് താരങ്ങളെന്നും അവരും സാധാരണ മനുഷ്യരാണെന്നും നവ്യയെ പിന്തുണയ്ക്കുന്നവർ അഭിപ്രായപ്പെടുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}