ഏത് പുതിയ ഫോൺ വാങ്ങിച്ചാലും പൊലീസുകാർ കൊണ്ടുപോകും: ദിലീപിന്റെ തഗ്

dileep-nadhirshah
SHARE

മൊബൈൽ ഷോറൂമിന്റെ ഉദ്ഘാടന വേദിയിൽ സദസ്സിനെ പൊട്ടി ചിരിപ്പിച്ച് നടൻ ദിലീപ്. ഈയിടെയായി ഏറ്റവും കൂടുതൽ ഫോൺ വാങ്ങുന്ന ആൾ താനാണെന്നും ഏതു പുതിയ ഫോൺ വാങ്ങിയാലും അത് പൊലീസുകാർ കൊണ്ടുപോകുമെന്ന അവസ്ഥയാണെന്നും ദിലീപ് പറഞ്ഞു. സംവിധായകൻ അരുൺ ​ഗോപി, നാദിർഷ, നടൻ ടിനി ടോം, ഷിയാസ് കരീം, സാനിയ അയ്യപ്പൻ എന്നിവരും വേദിയിലുണ്ടായിരുന്നു. 

‘‘മിക്ക മൊബൈൽ ഷോപ്പ് ഉടമസ്ഥരും പുതിയ ഫോൺ ഇറങ്ങിയാൽ എന്നെയാകും ആദ്യം വിളിക്കുക. ഏറ്റവും കൂടുതൽ ഫോൺ വാങ്ങിക്കുന്ന ആളായി മാറിയിരിക്കുകയാണ് ഞാൻ. എപ്പോൾ പുതിയ ഫോൺ വാങ്ങിയാലും പൊലീസുകാർ വന്ന് കൊണ്ട് പോകും. കഴിഞ്ഞ തവണ ഐ ഫോൺ 13 പ്രൊ ഇറങ്ങിയപ്പോൾ എനിക്ക് തന്നിരുന്നു. അതും എന്റെ കയ്യിൽ നിന്ന് പോയി. ഇപ്പോൾ ഞാൻ പ്രാർഥിച്ചാണ് നിൽക്കുന്നത്. ഇവർ ഇത്തവണ 14 പ്രൊ തരുമെന്നാണ് പറയുന്നത്. അതാരും കൊണ്ടുപോവല്ലേ എന്ന പ്രാർഥനയിലാണ് ഞാൻ. ’’–ദിലീപ് പറഞ്ഞു.

അതേസമയം, രാമലീലയ്‌ക്ക് ശേഷം വീണ്ടും അരുൺ ​ഗോപി ചിത്രത്തിൽ അഭിനയിക്കുകയാണ് ദിലീപ്. തെന്നിന്ത്യൻ താരസുന്ദരി തമന്നയാണ് സിനിമയിൽ ദിലീപിന്റെ നായികയായി എത്തുന്നത്. മാസ്സ് സിനിമകളുടെ സൃഷ്ടാവായ ഉദയ് കൃഷ്ണയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഷാജി കുമാർ ഛായാ​ഗ്രഹണം നിർവഹിക്കുന്നു. സംഗീതം-സാം സി.എസ്., എഡിറ്റർ വിവേക് ഹർഷൻ. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ഈ ബി​ഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA