സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം; മേ ഹൂം മൂസ നാളെ എത്തും

me-hoom-moosa
SHARE

സുരേഷ് ഗോപി, പൂനം ബജ്‌വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘മേ ഹും മൂസ’ സെപ്റ്റംബര്‍ മുപ്പതിന് പ്രദർശനത്തിനെത്തുന്നു. സൈജു കുറുപ്പ്, സലിംകുമാര്‍, സുധീർ കരമന, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, ജുബിൽ രാജൻ പി. ദേവ്,കലാഭവൻ റഹ്മാൻ, ശശാങ്കന്‍ മയ്യനാട്, മുഹമ്മദ് ഷരീഖ്, സ്രിന്ദ,വീണ നായർ,അശ്വനി, സാവിത്രി,ജിജിന, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

വിശാലമായ ക്യാന്‍വാസിൽ, ആയിരത്തിത്തൊള്ളായിരത്തില്‍ തുടങ്ങി, രണ്ടായിരത്തി പത്തൊമ്പതുകാലഘട്ടങ്ങളിലൂടെ ഇന്ത്യന്‍ സമൂഹം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന 'മേ ഹും മൂസ' ഒരു ക്ലീന്‍ എന്റര്‍ടൈനർ ചിത്രമാണ്. മലപ്പുറത്തുകാരന്‍ മൂസ എന്ന സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രം നമ്മുടെ നാടിന്റെ പ്രതീകമാണ്.

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി.ജെ. റോയ്, തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിര്‍വഹിക്കുന്നു.

തിരക്കഥ റൂബേഷ് റെയിന്‍, ഗാന രചന സജ്ജാദ്, റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍, സംഗീതം ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റര്‍ സൂരജ് ഇ. എസ്., പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍, കല സജിത്ത് ശിവഗംഗ, വസ്ത്രാലങ്കാരം നിസാര്‍ റഹ്മത്ത്, മേക്കപ്പ് പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്‌കര്‍, അസോസിയേറ്റ് ഡയറക്ടര്‍ ബോബി, ഷബില്‍, സിന്റോ,

സ്റ്റില്‍സ് അജിത് വി. ശങ്കര്‍, ഡിസൈനര്‍ ആസ്‌തെറ്റിക് കുഞ്ഞമ്മ, പ്രൊഡക്‌ഷൻ എക്‌സിക്യൂട്ടീവ് സഫി ആയൂർ, പിആര്‍ഒ എ.എസ്. ദിനേശ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}