ADVERTISEMENT

ചിരിമേളമാണ് പൊതുവേ നാദിർഷ, കോട്ടയം നസീർ ജയസൂര്യ സല്ലാപങ്ങൾ. കലാ ജീവിതത്തിലും ഇവർ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. നാദിർഷായാണ് കോട്ടയം നസീറിനെ ലോകത്തിനു പരിചയപ്പെടുത്തിയത്. കോട്ടയം നസീറാണ് ജയസൂര്യയെ ആദ്യ കാലത്ത് മിമിക്രി വേദികളിൽ പരിചയപ്പെടുത്തുന്നത്. ഒരു ലൂപിന്റെ ഭംഗിയുണ്ട് അവരുടെ പുതിയ സിനിമയായ ഈശോയുടെ  പിൻകഥകൾക്കും. നാദിർഷായുടെ പുതിയ സിനിമയിൽ നടനായല്ല, അസിസ്റ്റന്റ് ഡയറക്ടറായാണ് നസീർ ഇത്തവണ എത്തുന്നത്. പതിവ് ശൈലിയിൽ നിന്നും മാറി ത്രില്ലർ സ്വഭാവമുള്ള കഥയാണ് ഈശോയുടേത്. 

 

സമൂഹത്തിന്റെ ഓരോ ചലനങ്ങളും മനസിലാക്കിയാണ് തങ്ങളുടെ ജീവിതമെന്നു പറയുകയാണ് ജയസൂര്യ. പണ്ട് സൗഹൃദ സദസുകളിലോക്കെ തമാശയെന്നപോലെ അവതരിപ്പിച്ചിരുന്ന ബോഡിഷെമിങ് തിരിച്ചറിയുന്നു ഇവർ. നിര തെറ്റിയ പല്ലുകളുള്ള ചിരിയെ കളിയാക്കുമ്പോൾ അയാൾ ഒഴികെ ബാക്കിയുള്ളവർ ചിരിക്കും. തമാശക്കാരൻ അതുമാത്രമേ കാണുകയുമുള്ളൂ. കളിയാക്കപ്പെട്ടവന്റെ ജീവിതത്തിൽ നിന്നാവും ചിലപ്പോൾ അയാളുടേത് മാത്രമായ ചിരി നഷ്ടപ്പെടുക. കാലം മാറുന്നതിനനുസരിച്ച് പൊതുബോധത്തിലും ചില 'നല്ല' മാറ്റങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. അത് തിരിച്ചറിയുന്നതും കലാപ്രവർത്തനമാണ്.

 

സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന ചില സംസാരങ്ങളും വിവാദങ്ങളുമൊക്കെ സാധാരണമാണ്. പോസ്റ്റ് ഇടുന്ന ആളുടെ മാനസികാവസ്ഥയും  കാണുന്നവരുടെ ചിന്തയും വിത്യാസപ്പെട്ടിരിക്കും. അതുകൊണ്ടാണ് എതിരഭിപ്രായങ്ങളുണ്ടാകുന്നത്. അത് സ്വാഭാവികവുമാണ്. പിന്നെ ജനങ്ങളുടെ മനസ് കണ്ടു പരിപാടികൾ വേദികളിൽ ചെയ്യുന്നവർ ഒരു വിഭാഗം ആളുകള്‍ക്ക് സങ്കടമുണ്ടാവുന്ന കാര്യങ്ങൾ ചെയ്യില്ലല്ലോ. പല വിശ്വാസങ്ങളുള്ള കൂട്ടുകാരുണ്ട്. ഈ സിനിമയ്ക്കുശേഷവും അവരുടെയൊക്കെ മുഖത്തു നോക്കണമല്ലോ എന്ന് പറയുകയാണ് ജയസൂര്യയും നാദിർഷയും കോട്ടയം നസീറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com