സംവിധായകന്‍ ഒമര്‍ ലുലുവിന് പെണ്‍കുഞ്ഞ്

omar-lulu-wife
SHARE

സംവിധായകന്‍ ഒമര്‍ ലുലുവിന് പെണ്‍കുഞ്ഞ് പിറന്നു. സംവിധായകന്‍ തന്നെയാണ് സന്തോഷവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.  ‘‘നല്ല സമയം. പെണ്‍കുഞ്ഞ്. സുഖപ്രസവം ഉമ്മയും മോളും സുഖമായിരിക്കുന്നു’’.–ഒമര്‍ കുറിച്ചു. 

ഒമര്‍ ലുലു-റിന്‍ഷി ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണിത്. സൈജു കുറുപ്പ്, രമേശ് പിഷാരടി, നാദിർഷ ഉൾപ്പടെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയത്.   ഇഷാൻ ഉൽ ഒമർ, ഐറിൻ ഒമർ എന്നിവരാണ് മറ്റ് രണ്ട് മക്കളുടെ പേര്.

2016ൽ ഹാപ്പി വെഡ്ഡിങ് എന്ന സിനിമയ്ക്ക് കഥ, തിരക്കഥ എന്നിവ രചിച്ച് സംവിധാനം ചെയ്തുകൊണ്ടാണ് ഒമർ ലുലു സിനിമയിൽ തുടക്കം കുറിക്കുന്നത്. സാമ്പത്തിക വിജയം നേടിയ ആ ചിത്രത്തിനുശേഷം ചങ്ക്‌സ്, ഒരു അഡാർ ലവ്, ധമാക്ക എന്നീ സിനിമകൾ സംവിധാനം ചെയ്തു. സിനിമകൾ കൂടാതെ മ്യൂസിക്ക് ആൽബങ്ങളും ഒമർ ലുലു ചെയ്തിട്ടുണ്ട്. ഇർഷാദ് നായകനാകുന്ന നല്ല സമയം എന്ന ചിത്രമാണ് ഒമറിന്റെ അടുത്ത പ്രോജക്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA