സൂര്യ അവാർഡ് വാങ്ങുന്നത് ഫോണിൽ പകർത്തി ജ്യോതിക, അതുപോലെ തിരിച്ചും; വിഡിയോ

suriya-jyotika
SHARE

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിളക്കത്തില്‍ താരദമ്പതികളായ സൂര്യയും ജ്യോതികയും. സൂരറൈ പ്രോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൂര്യ മികച്ച നടനായത്. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരവും സുധ കൊങ്കര സംവിധാനം ചെയ്ത ഈ ചിത്രത്തിനാണ്.

ചിത്രത്തിന്റെ നിര്‍മാതാവ് എന്ന നിലയിൽ ജ്യോതികയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. സൂര്യയുടെയും ജ്യോതികയുടെയും ഉടമസ്ഥതയിലുള്ള 2 ഡി എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മിച്ചത്.

രാഷ്ട്രപതി ദ്രൗപതി മുര്‍മുര്‍വില്‍ നിന്ന് പുരസ്‌കാരം  വാങ്ങുന്ന നിമിഷങ്ങള്‍ ഇരുവരും ഫോണില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പുരസ്കാരം സ്വീകരിച്ച് തിരികെ എത്തിയ ശേഷം മക്കളായ ദിയയുടേയും ദേവിന്റേയും കഴുത്തിൽ പുരസ്കാരങ്ങൾ അണിയിച്ചുള്ള ചിത്രങ്ങളും താരദമ്പതികൾ പങ്കുവച്ചു.

suriya-kids

ഒരേ സമയം അഭിമാനവും അനു​ഗ്രഹീതവുമായി തോന്നുന്നുവെന്നാണ് ചിത്രങ്ങൾ പങ്കുവച്ച് ജ്യോതിക കുറിച്ചത്.

68ാമത് ദേശീയ അവാർഡിൽ അ‍ഞ്ച് പുരസ്കാരങ്ങളാണ് സൂരറൈ പോട്ര് വാരിക്കൂട്ടിയത്.  മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി, മികച്ച തിരക്കഥ, മികച്ച പശ്ചാത്തല സംഗീതം എന്നിവയാണ് ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA