ADVERTISEMENT

മലയാളത്തിലെ ഹിറ്റ് ചിത്രം മുംബൈ പൊലീസിന്റെ തെലുങ്ക് റീമേക്ക് ടീസർ പുറത്തിറങ്ങി. ‘ഹണ്ട്’ എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സുധീർ ബാബു, ശ്രീകാന്ത്, ഭരത് നിവാസ് എന്നിവർ ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നു. മലയാളത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തെ സുധീർ ആണ് തെലുങ്കിൽ അവതരിപ്പിക്കുന്നത്. ഭവ്യ ക്രിയേഷൻസിന്റെ ബാനറിൽ വി.ആനന്ദ പ്രസാദ് ചിത്രം നിർമിക്കുന്നു. 

 

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2013ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘മുംബൈ പൊലീസ്’. പൃഥിരാജിനൊപ്പം റഹ്മാനും ജയസൂര്യയും മുഖ്യ വേഷങ്ങളിലെത്തി. ബോബി–സഞ്ജയ്‌യുടേതാണു തിരക്കഥ. നിഹാൽ പിള്ള, അപർണ നായർ, ക്യാപ്റ്റൻ രാജു, റിയാസ് ഖാൻ എന്നിവരും വേഷമിട്ടു. ഗോപി സുന്ദർ ആണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com